Technology

ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-24 വിജയകരമായി വിക്ഷേപിച്ചു

22 June, 2022 | Twitter#GSAT24

2022 ജൂൺ 23ന് പുലർച്ചെ 3.20-നായിരുന്നു വിക്ഷേപണം |video courtesy: Twitter@Arianespace

വിക്ഷേപണം ഫ്രഞ്ച് ഗയാനയിലെ കുറൂവിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന്

യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഏരിയൻസ്പേസാണ് വിക്ഷേപണം നടത്തിയത് |video courtesy: Twitter@Arianespace

ഏരിയൻ-5 റോക്കറ്റിലാണ് ജിസാറ്റ് 24നെ വിക്ഷേപിച്ചത്

ഏരിയൻസ്‌പേസ് ഭ്രമണപഥത്തിലെത്തിക്കുന്ന 25-ാമത്തെ ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ്-24

2022-ൽ ഏരിയൻസ്‌പേസിന്റെ രണ്ടാമത്തെ ദൗത്യമാണിത്, ഏരിയന്റെ 257-ാമത്തെ വിക്ഷേപണമാണിത് (വിഎ257 എന്ന് അറിയപ്പെടുന്നു) |video courtesy: Twitter@Arianespace

ടെലിവിഷൻ സേവനദാതാക്കളായ ടാറ്റ പ്ലേയ്ക്കുവേണ്ടി ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വികസിപ്പിച്ചെടുത്തതാണ് ഇന്ത്യൻ ഉപഗ്രഹമായ ജിസാറ്റ്-24

ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാൻ ഇന്ത്യ കവറേജുള്ള 4,180 കിലോഗ്രാം ഭാരമുള്ള 24-കെയു ബാൻഡ് ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-24

ഇന്ത്യൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള എന്റർപ്രൈസ് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ടാറ്റ പ്ലേയ്ക്ക് ഉപഗ്രഹത്തിന്‍റെ മുഴുവൻ ശേഷിയും പാട്ടത്തിന് നൽകിയിട്ടുണ്ട്

ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ രൂപീകരിച്ചതാണ് എൻഎസ്ഐഎൽ

ബഹിരാകാശ നയമാറ്റത്തിനുശേഷം എൻഎസ്‌ഐഎൽ ൻ്റെ ആദ്യത്തെ "ഡിമാൻഡ് ഡ്രൈവ്" വാർത്താവിനിമയ ഉപഗ്രഹ ദൗത്യമായിരുന്നു ഇത്

ഉപഗ്രഹത്തിന് 15 വർഷത്തെ പ്രവർത്തന കാലയളവാണ് നിശ്ചയിച്ചിട്ടുള്ളത്

1981-ൽ Ariane-1-ൽ APPLE ഉപഗ്രഹം വിക്ഷേപണത്തിനാണ് ഐഎസ്ആർഒയും ഏരിയൻസ്പേസും ആദ്യമായി കൈകോർത്തത്

NEXT STORY

പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹ


Swipe-up to View