Photo: Rajachari@twitter
ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തിന്റെ അലയൊലികള്‍ അങ്ങ് ബഹിരാകാശത്തും. സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ആശംസയറിയിച്ച് ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ രാജ ചാരി ബഹിരാകാശ നിലയത്തിലെ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു.
"ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഞാന്‍ ഇന്ത്യന്‍ പ്രവാസികളെ ഓര്‍മിപ്പിക്കുകയാണ്. എന്റെ കുടിയേറ്റക്കാരനായ പിതാവിന്റെ ജന്മ നഗരമായ ഹൈദരാബാദ് തെളിച്ചത്തോടെ തിളങ്ങുന്നത് ബഹിരാകാശ നിലയത്തില്‍ നിന്ന് ഞാൻ കണ്ടു.
ഇന്ത്യന്‍ അമേരിക്കക്കാര്‍ എല്ലാ ദിവസവും മാറ്റം കൊണ്ടുവരുന്ന ഇടങ്ങളില്‍ ഒന്ന് മാത്രമാണ് നാസ. ആഘോഷത്തിനായി കാത്തിരിക്കുന്നു,"
സ്‌പേസ് സ്റ്റേഷനും, നാസയ്ക്കും, ഇന്ത്യന്‍ എംബസിയ്ക്കും ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ രാജ ചാരി പറയുന്നു.
രാജചാരി പങ്കുവെച്ച ചിത്രത്തിലെ പശ്ചാത്തലത്തില്‍ ഭൂമിയെയും കാണാം. ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അടുത്തിടെയാണ് അദ്ദേഹം ഭൂമിയില്‍ തിരിച്ചെത്തിയത്. മേയിലാണ് രാജ ചാരി അടങ്ങുന്ന ദൗത്യ സംഘം സ്‌പേസ് എക്‌സ് പേടകത്തില്‍ മെക്‌സിക്കോയുടെ തീരത്തോട് ചേര്‍ന്ന കടലില്‍ സുരക്ഷിതമായി വന്ന് പതിച്ചത്.
നാസയില്‍ ജോലി ചെയ്യുന്ന രാജ ചാരിയെ 2017 ലാണ് ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തത്. യുഎസിലെ വിസ്‌കോസിനില്‍ മില്‍വോകീയിലാണ് അദ്ദേഹത്തിന്റെ ജനനം. സെഡാര്‍ ഫാള്‍സിലാണ് വളര്‍ന്നത്. ഹോളി ഷാഫ്റ്റര്‍ ചാരിയാണ് ഭാര്യ. മൂന്ന് കുട്ടികളുമുണ്ട്.
തെലങ്കാനയിലെ മഹാബുബ്‌നഗര്‍ സ്വദേശിയായ ചാരിയുടെ മുത്തച്ഛന്‍ ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. അച്ഛന്‍ ശ്രീനിവാസ് ചാരിയും അതേ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹം പിന്നീട് യുഎസിലേക്ക് കുടിയേറി.
Content Highlights: Indian-American Astronaut Raja Chari Shares Photo Of Indian Flag At Space Station
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..