നാസ, എ.സി. ചരണിയ | photo: @ac_charania, @NASApeople
യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യന്‍ വംശജന് എ.സി. ചരണിയയെ നിയമിച്ചു. നാസയുടെ ഭരണാധികാരി ബില്‍ നെല്‍സണ്‍ സാങ്കേതിക നയപരിപാടികളില്‍ ഉപദേശം നല്‍കുകയാണ് ചരണിയയുടെ ചുമതല.
ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് എയ്റോ സ്പേസ് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തരബിരുദമുള്ള ചരണിയ, ബ്ലൂ ഒറിജിന്‍, വെര്‍ജിന്‍ ഗലാക്ടിക് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചശേഷമാണ് നാസയിലെത്തുന്നത്.
ഇന്ത്യന്‍ വംശജനായ ഭവ്യ ലാലിന് പകരമാണ് എ.സി. ചരണിയ ഈ പദവിയിലെത്തുന്നത്. വലിയൊരു സംഘത്തെ നയിക്കുന്നതില്‍ അനുഭവസമ്പത്തുള്ള വ്യക്തിയാണ് ചരണിയയെന്ന് ഭവ്യ ലാല്‍ പറഞ്ഞു. ചരണിയയുടെ അറിവ് നാസയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Indian American AC Charania appointed as NASA Chief Technologist
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..