5G സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് വേഗത്തിലാക്കാന്‍ ആപ്പിളിനോടും സാംസങ്ങിനോടും സര്‍ക്കാര്‍ ആവശ്യപ്പെടും


ഇന്ത്യയിലെ 5ജിക്ക് ഐഫോണുകളും സാംസങ് ഫോണുകളും യോജ്യമല്ല 

Photo: Ap

രാജ്യത്തെ 5ജി നെറ്റ് വര്‍ക്കിനെ പിന്തുണയ്ക്കും വിധം സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകള്‍ ദ്രുതഗതിയിലാക്കാന്‍ ആപ്പിളും സാംസങ്ങും ഉള്‍പ്പടെയുള്ള മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തും. കമ്പനികളുടെ പല സേവനങ്ങളും അടുത്തിടെ അവതരിപ്പിച്ച അതിവേഗ കണക്റ്റിവിറ്റിയ്ക്ക് അനുയോജ്യമല്ലെന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കം.

ഓക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചത്. റിലയന്‍സ് ജിയോ നാല് നഗരങ്ങളില്‍ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ എട്ടിടങ്ങളില്‍ സേവനം പ്രഖ്യാപിച്ചിരിക്കുകയാണ് ഭാരതി എയര്‍ടെല്‍. വരും വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.



എന്നാല്‍ ആപ്പിളിന്റെ ഐഫോണ്‍ 14 ലും സാംസങിന്റെ പല മുന്‍നിര ഫോണുകളിലും ഇന്ത്യയിലെ 5ജിയ്ക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളില്ലെന്നാണ് എയര്‍ടെല്‍ വെബ്‌സൈറ്റിനേയും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ പശ്ചാത്തലത്തില്‍ ടെലികോം ഐടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ആപ്പിള്‍, സാംസങ്, വിവോ, ഷാവോമി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോടും റിലയന്‍സ്, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളോടും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 5ജിയ്ക്ക് അനുയോജ്യമാവും വിധം സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് എത്തിക്കുന്നതിന് പ്രാധാന്യം നല്‍കാന്‍ കമ്പനികളോട് നിര്‍ദേശിക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന 5ജി സാങ്കേതിക വിദ്യകളോട് ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയറുകള്‍ അനുയോജ്യമല്ലാത്തത് 5ജി വ്യാപനത്തിന്റെ വേഗത്തെ ബാധിക്കുന്നുണ്ട്. എയര്‍ടെല്‍ 5ജി ലഭിക്കുന്ന ഫോണുകളുടെ പട്ടികയില്‍ ആപ്പിള്‍ ഐഫോണ്‍ 12 മുതല്‍ 14 വരെയുള്ള മോഡലുകള്‍ സോഫ്റ്റ് വെയർ അപ്ഗ്രേഡിന് കാത്തിരിക്കുന്നു എന്നാണ് പറയുന്നത്. സാംസങും സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് എത്തിക്കുന്നതില്‍ വേഗം കുറവാണെന്ന് എയര്‍ടെല്‍ പറയുന്നു.


Content Highlights: india will push Apple, Samsung and other mobile phone manufacturers to prioritise 5g rolling out

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented