ഗൂഗിളിന് തിരിച്ചടി; ഇന്ത്യയും യുഎസും യൂറോപ്യന്‍ യൂണിയനും നിയന്ത്രണം കടുപ്പിക്കുന്നു


Photo : Reuters

ന്യൂഡല്‍ഹി: ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡിന് വീണ്ടും തിരിച്ചടി. ആന്റി ട്രസ്റ്റ് നിയമലംഘനം നടത്തിയ കമ്പനിയ്ക്ക് ചുമത്തിയ പിഴ യൂറോപ്യന്‍ യൂണിയന്‍ ജനറല്‍ കോര്‍ട്ട് ശരിവെച്ചു. 2018 ല്‍ ഗൂഗിളിനെതിരെ വന്‍തുക പിഴ ചുമത്തിയ കോടതിവിധിക്കെതിരെ ആല്‍ഫബെറ്റ് സമര്‍പ്പിച്ച അപ്പീല്‍ യൂറോപ്യന്‍ യൂണിയന്‍ ജനറല്‍ കോര്‍ട്ട് ബുധനാഴ്ച തള്ളി. എങ്കിലും പിഴത്തുകയില്‍ അല്‍പം കുറവ് വരുത്തിയിട്ടുണ്ട്. 4.1 ബില്യണ്‍ ഡോളറാണ് ആല്‍ഫബെറ്റ് പിഴയൊടുക്കേണ്ടത്. ആന്‍ഡ്രോയിഡ് ഉപകരണനിര്‍മാതാക്കള്‍ക്കെതിരെയും മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപറേറ്റര്‍മാര്‍ക്കെതിരെയും നിയമവിരുദ്ധമായ വിലക്കുകള്‍ ഏര്‍പ്പെടുത്തി ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കാന്‍ ശ്രമം നടത്തിയെന്നതാണ് ഗൂഗിളിനെതിരെയുള്ള കുറ്റം.

2018 ല്‍ ആന്റി ട്രസ്റ്റ് നിയമലംഘനത്തിന് 5 ബില്യണ്‍ ഡോളറാണ് ഗൂഗിളിന് മേല്‍ കോടതി ചുമത്തിയത്. ആന്റി ട്രസ്റ്റ് നിയമലംഘനത്തിന് ഒരു ബഹുരാഷ്ട്രക്കമ്പനിയ്‌ക്കെതിരെ ഇതുവരെ ചുമത്തിയ ഏറ്റവും ഉയര്‍ന്ന തുകയാണിത്. വിപണിയിലെ ആധിപത്യം ഉപയോഗിച്ചുള്ള ചൂഷണം, കുത്തകാവകാശം സ്ഥാപിക്കല്‍, നിയമവിരുദ്ധമായുള്ള വിലക്കേര്‍പ്പെടുത്തല്‍, വിലനിര്‍ണയം തുടങ്ങിയവ തടയുന്നതിനുള്ള നിയമങ്ങളാണ് ആന്റി ട്രസ്റ്റ് നിയമത്തില്‍( Antitrust Laws) ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2011 മുതലുള്ള കാലയളവില്‍ ആന്‍ഡ്രോയിഡ് ഉപകരണനിര്‍മാതാക്കള്‍ക്കെതിരെയും മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപറേറ്റര്‍മാര്‍ക്കെതിരെയും അനാവശ്യമായ വിലക്കുകള്‍ ഗൂഗിള്‍ ഏര്‍പെടുത്തിയതായി യൂറോപ്യന്‍ യൂണിയന്‍ അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

സ്വകാര്യതാലംഘനത്തിന് ദക്ഷിണ കൊറിയയില്‍ ആല്‍ഫബെറ്റിനും മെറ്റയ്ക്കുമെതിരെ 71 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിക്കൊണ്ടുള്ള വിധി വന്നതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ ജനറല്‍ കോര്‍ട്ടിന്റെ വിധിപ്രസ്താവം ഉണ്ടായത്. ടെക് ലോകത്തിന്റെ ത്വരിതവികസനത്തിലൂടെ ഗൂഗിളും മറ്റ് ടെക് ഭീമന്‍മാരും കടുത്ത സമ്മര്‍ദവും മാത്സര്യവുമാണ് നേരിടുന്നത്. ഗൂഗിള്‍ അതിന്റെ ഉപയോക്താക്കളുടെ വിവരം ശേഖരിക്കുകയും പഠനം നടത്തുകയും ഉപയോക്താക്കളുടെ വെബ്‌സൈറ്റ് ഉപയോഗം ട്രാക്ക് ചെയ്യുകയും ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സ്വകാര്യതാലംഘനത്തിന് ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കെതിരെ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്.

നിയന്ത്രണമില്ലാതെയും സുതാര്യതയില്ലാതെയും ഇന്ത്യയിലെ മാധ്യമങ്ങളെ ഗൂഗിള്‍ പോലുള്ള വമ്പന്‍ കമ്പനികള്‍ കൈകാര്യം ചെയ്യുന്ന രീതികള്‍ക്ക് CCI ( Competition Commission Of India), MeitY (Ministry of Electronics and Information Technology) എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നടപടികളിലൂടെ നിയന്ത്രണം വന്നേക്കും. ടെക് കമ്പനികള്‍ ആഭ്യന്തര നിയമങ്ങളോ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അവകാശങ്ങളോ ലംഘിക്കുന്നതാവരുതെന്ന് നിരന്തരം ഉറപ്പുവരുത്താന്‍ ഇന്ത്യ ശ്രമിച്ചുവരുന്നു. ഇതിനായി പാര്‍ലമെന്ററി കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. CCIയും MeitYയും ആന്റി ട്രസ്റ്റ് നിയമലംഘനം നിയന്ത്രിക്കാനുള്ള ആഗോളതല പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ പങ്ക് ഉറപ്പുവരുത്താന്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നു. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളും അവയുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സുതാര്യമാക്കാനുള്ള ശക്തമായ നടപടികളും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ട്.

വാര്‍ത്താപ്രസാധകരുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഗൂഗിള്‍ നേടുന്ന പരസ്യവരുമാനത്തിന്റെ മാന്യമായ വിഹിതം ആവശ്യപ്പെട്ട് ഡിഎന്‍പിഎ ( Digital News Publishers Association ) ഗൂഗിളിനെതിരെ നല്‍കിയ പരാതി സിസിഐയുടെ പരിഗണനയിലാണ്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളോടുള്ള ഗൂഗിള്‍ പോലെയുള്ള ടെക് ഭീമന്‍മാരുടെ സമീപനം കൂടുതല്‍ മെച്ചപ്പെടുത്താനും പരസ്യവരുമാനവിതരണത്തില്‍ കൂടുതല്‍ സുതാര്യത വരുത്താനും ഡിഎന്‍പിഎയിലെ അംഗങ്ങളായ പ്രമുഖമാധ്യമസ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. നിലവിലെ ഐടി നിയമത്തിന് പകരം, ടെക് കമ്പനികളും ഇന്റര്‍നെറ്റ് ഉപയോക്താക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ജനാധിപത്യപരമാക്കി മാറ്റാനുള്ള ചട്ടങ്ങളുള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഇന്ത്യ ആക്ട് കൊണ്ടുവരാനാണ് ഐടി മന്ത്രാലയം ലക്ഷ്യമിടുന്നത്. ഗൂഗിള്‍ പോലുള്ള കമ്പനികളുടെ സ്വകാര്യതാലംഘനപ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ യുഎസും അടുത്തകാലത്തായി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

Content Highlights: Google, India, US, EU, Challenging Big Tech monopoly,

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented