ഇറക്കുമതി നിയന്ത്രണങ്ങള്‍; അം​ഗീകാരത്തിനായി കാത്ത് ചൈനയില്‍ നിന്നുള്ള ഐഫോണ്‍, ഷാവോമി ഉപകരണങ്ങള്‍


ജൂണില്‍ 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷമാണ് ചൈനീസ് നിര്‍മിതമായ സ്മാര്‍ട്‌ഫോണുകള്‍, സ്മാര്‍ട് വാച്ചുകള്‍, ലാപ്പ്‌ടോപ്പുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് അംഗീകാരം നല്‍കുന്നതില്‍ കാലതാമസം വരുത്താന്‍ ബിഐഎസ് തുടങ്ങിയത്

Apple Logo. Photo| Gettyimages

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങളൾക്കുമേൽ ക്വാളിറ്റി ക്ലിയറൻസ് നിയന്ത്രണങ്ങൾ ഇന്ത്യ ശക്തമാക്കിയതോടെ കഴിഞ്ഞമാസം ആപ്പിളിന്റെ പുതിയ ഐഫോൺ മോഡലുകളുടെ ഇറക്കുമതി മന്ദഗതിയിലായി. ഷാവോമി പോലുള്ള മറ്റ് ചൈനീസ് കമ്പനികളുടെ ഉൽപന്നങ്ങളുടെ ഇറക്കുമതിയും നിർത്തിവെച്ചിരിക്കുകയാണ്.

ക്വാളിറ്റി കൺട്രോൾ ഏജൻസിയായ ഇന്ത്യൻ സ്റ്റാന്റാർഡ്സ് ബ്യൂറോയിലേക്കുള്ള(ബിഐഎസ് ) അപേക്ഷകളിൽ സാധാരണ നിലയിൽ 15 ദിവസം കൊണ്ട് നടപടിയാവാറുണ്ട്. എന്നാൽ ഇപ്പോൾ ചിലതിന് രണ്ട് മാസമോ അതിലധികമോ വേണ്ടിവരുന്നുണ്ട്.

ജൂണിൽ 20 ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷമാണ് ചൈനീസ് നിർമിതമായ സ്മാർട്ഫോണുകൾ, സ്മാർട് വാച്ചുകൾ, ലാപ്പ്ടോപ്പുകൾ എന്നിവയുടെ ഇറക്കുമതിക്ക് അംഗീകാരം നൽകുന്നതിൽ കാലതാമസം വരുത്താൻ ബിഐഎസ് തുടങ്ങിയത്.

സംഘർഷത്തിന് പിന്നാലെ ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് ഇന്ത്യ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ടെൻസെന്റ്, അലിബാബ, ബൈറ്റ്ഡാൻസ് പോലുള്ള കമ്പനികളിൽ നിന്നുൾപ്പടെയുള്ള നൂറുകണക്കിന് ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ഐഫോൺ 12 ഇറക്കുമതി വൈകിയതിനെ തുടർന്ന് നടപടികൾ വേഗത്തിലാക്കാൻ ബിഐഎസ് അധികൃതരോട് ആപ്പിൾ ഇന്ത്യ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്. ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിൽ നിന്ന് ഫോണുകൾ അസംബിൾ ചെയ്യുന്നത് വർധിപ്പിക്കാമെന്നും അവർ ഉറപ്പുനൽകുന്നു. നിലവിൽ ചില ഐഫോൺ മോഡലുകൾ ഇന്ത്യയിൽ വെച്ച് സംയോജിപ്പിക്കുന്നുണ്ടെങ്കിലും പുതിയ ഐഫോൺ 12 മോഡലുകൾ ചൈനയിൽ നിർമിച്ചാണ് ഇറക്കുമതി ചെയ്യുന്നത്.

ബുധനാഴ്ച വരെ ലാപ്ടോപ്പുകൾ, ടാബ് ലെറ്റുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കുള്ള 1080 അപേക്ഷകൾ ബാക്കിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 669 എണ്ണം 20 ദിവസത്തിലേറെയായി അംഗീകാരത്തിന് കാത്തുകിടക്കുകയാണ്.

Content Highlights:India tighten quality clearance controls hit Chinese made apple iphone Xiaomi devices

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented