12000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് ഫോണുകള്‍ സർക്കാർ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്


വിലകുറഞ്ഞ മൊബൈല്‍ ഫോണുകളുടെ വിപണിയില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണ് ലക്ഷ്യം.

Smartphone | Photo: Gettyimages

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളുടെ 12000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നതായി റിപ്പോര്‍ട്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വിവരം പുറത്തുവിട്ടത്. ഷാവോമി ഉള്‍പ്പടെയുള്ള ജനപ്രിയ ബ്രാന്‍ഡുകള്‍ക്കുള്ള കനത്ത തിരിച്ചടിയാവും ഈ നീക്കം.

വിലകുറഞ്ഞ മൊബൈല്‍ ഫോണുകളുടെ വിപണിയില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണ് ലക്ഷ്യം. റിയല്‍മി, ട്രാന്‍ഷന്‍ പോലുള്ള കമ്പനികള്‍ പ്രാദേശിക ഫോണ്‍ നിര്‍മാതാക്കളെ ദുര്‍ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെയാണ് ഈ തീരുമാനം.

ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഫോണുകളുടെ വിപണിയില്‍ നിന്ന് വലിയ വരുമാനമാണ് ഷാവോമിയും സമാന ബ്രാന്‍ഡുകളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ചൈനയില്‍ കോവിഡ് പ്രതിസന്ധിമൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയില്‍ നിന്ന് വരുമാനം നേടാന്‍ ഈ കമ്പനികള്‍ക്ക് സാധിച്ചിരുന്നു.

ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ മൂന്നിലൊന്ന് 12000 രൂപയില്‍ താഴെ വിലയുള്ള വിഭാഗത്തില്‍ പെട്ടവയാണ്. അക്കൂട്ടത്തില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ് വില്‍പനയിലുള്ളത്.

ഇതിനിടെ, ചൈനീസ് കമ്പനികളായ ഷാവോമി, വിവോ, ഓപ്പോ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. വാവേ ടെക്‌നോളജീസ്, സെഡ് ടിഇ കോര്‍പ്പ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ രാജ്യത്ത് അനൗദ്യോഗിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകളെ ഈ തീരുമാനം ബാധിക്കാനിടയില്ല. ഈ കമ്പനികളുടെ ഫോണുകളെല്ലാം താരതമ്യേന വില കൂടിയവയാണ്. 12000 രൂപയില്‍ താഴെ വിലയുള്ള ഫോണുകള്‍ ഇറക്കുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ മാത്രമാണ് വിലക്കുക. ഇത് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ഗുണം ചെയ്യും. അതേ സമയം നോക്കിയ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളെയും ഈ നീക്കം ബാധിച്ചേക്കില്ല.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ 2020 മുതല്‍ തന്നെ ഇന്ത്യ, ചൈനീസ് കമ്പനികള്‍ക്കെതിരെ നിയന്ത്രങ്ങളും നടപടികളും കടുപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇന്ത്യയില്‍ ലഭ്യമായിരുന്ന നിരവധി ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.

മൈക്രോമാക്‌സ്, ലാവ പോലുള്ള ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ചൈനീസ് ഫോണുകളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമുള്ള സ്ഥിതിയാണ്. ചൈനീസ് കമ്പനികളുടെ ഈ ആധിപത്യം സ്വതന്ത്രവും മാന്യവുമായ വിപണി മത്സരത്തിന് നല്ലതല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

ഇതോടൊപ്പം തന്നെ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനും ഇന്ത്യന്‍ വിതരണ ശൃംഖല പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാര്‍ വിദേശ കമ്പനികളെ നിര്‍ബന്ധിക്കുന്നുണ്ട്.


Content Highlights: India Seeks To Ban Chinese Phones below 12000 rupees

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented