ട്വിറ്റര്‍ പുറത്ത്; നൈജീരിയയില്‍ സാധ്യത തേടി ഇന്ത്യയുടെ 'കൂ'


Photo : NDTV

ന്യൂഡല്‍ഹി: ട്വിറ്ററിന് നൈജീരിയ വിലക്കേര്‍പ്പെടുത്തിയ അവസരം പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനി കൂ(Koo). ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കാരണത്താല്‍ നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെ ട്വിറ്ററിന് രാജ്യം വെള്ളിയാഴ്ച വിലക്കേര്‍പ്പെടുത്തിയിരുന്നു. ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂവിന് ഈ അവസരം ഉപയോഗപ്പെടുത്തി നൈജീരിയയില്‍ സുസ്ഥിരസ്ഥാനം നേടിയെടുക്കാനുള്ള പദ്ധതിയിലാണ് കൂ കമ്പനി.

'കൂ നൈജീരിയയിലും ലഭ്യമാണ്' എന്ന് കമ്പനിയുടെ സ്ഥാപക പങ്കാളി അപ്രമേയ രാധാകൃഷ്ണ ട്വിറ്റ് ചെയ്തു. പ്രാദേശികഭാഷകള്‍ ഉപയോഗപ്പെടുത്തിയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് നൈജീരിയയിലും സാധ്യമാക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതായും രാധാകൃഷ്ണയുടെ ട്വീറ്റില്‍ പറയുന്നു. കൂ ലഭ്യമായ മറ്റു രാജ്യങ്ങളുടേയും നൈജീരിയയിലെ പ്രദേശിക ഭാഷകളെ കുറിച്ചുള്ള വിവരവും രാധാകൃഷ്ണയുടെ ട്വിറ്റര്‍ പോസ്റ്റിലുണ്ട്. രാധാകൃഷ്ണയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേര്‍ ട്വിറ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഹമ്മദാബാദിലെ പൂര്‍വവിദ്യാര്‍ഥികളായ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്നാണ് കൂ വികസിപ്പിച്ചെടുത്തത്. ലോഗോ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ട്വിറ്ററിനോട് സാമ്യതയുള്ള കൂ ഒരു ആത്മനിര്‍ഭര്‍ ആപ്പാണ്. മാതൃഭാഷയില്‍ ആശയവിനിമയം സാധ്യമാക്കുന്ന കൂവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രചാരണം നല്‍കിയിട്ടുണ്ട്. രാജ്യത്തെ നിരവധി പ്രമുഖ വ്യക്തികളും കൂ ഉപയോഗിക്കുന്നുണ്ട്.

34 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഇതിനോടകം കൂവിന് സമാഹരിക്കാന്‍ സാധിച്ചതായി ഫോബ്‌സ് ഇന്ത്യ പറയുന്നു. ഉപയോക്താക്കളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ദശലക്ഷം ഉപയോക്താക്കളെ നേടാനാണ് കൂ ലക്ഷ്യമിടുന്നതെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികമാധ്യമ നയങ്ങള്‍ പിന്തുടരാന്‍ തയ്യാറാണെന്ന് കൂ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ട്വിറ്റര്‍ അതിന് വിമുഖത പ്രകടമാക്കിയിരുന്നു. ഇത് കൂവിന് രാജ്യത്ത് കൂടുതല്‍ പ്രചരണം നല്‍കി.

നൈജീരിയയില്‍ നടക്കുന്ന ആഭ്യന്തരകലാപത്തെ കുറിച്ച് പ്രസിഡന്റ് ബുഹാരിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തത്. തുടര്‍ന്ന് അനിശ്ചിതമായി ട്വിറ്ററിനെ വിലക്കി കൊണ്ട് നൈജീരിയയുടെ പ്രഖ്യാപനം വെള്ളിയാഴ്ച പുറത്തു വന്നു. നൈജീരിയയുടെ ഈ നടപടി അഭിപ്രായപ്രകടനസ്വാതന്ത്യത്തിന്റെ ലംഘനമാണെന്ന് നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു. നേരത്തെ ചൈനയിലും തുര്‍ക്കിയിലും മ്യാന്‍മാറിലും സമാനമായ നടപടി ട്വിറ്റര്‍ നേരിട്ടിരുന്നു.

Content Highlights: India's Koo Eyes Nigeria's Social Media Scene After Country Bans Twitter

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented