Screengrab Youtube/NarendraModi
ന്യൂഡല്‍ഹി: ടെലികോം വകുപ്പിന്റെ ആസ്ഥാനമായ സഞ്ചാര്‍ ഭവനും സിജിഒ കോംപ്ലക്‌സിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിനും ഇടയില്‍ പുതിയ ക്വാണ്ടം കമ്മ്യൂണിക്കേഷന്‍ ചാനല്‍ ആരംഭിച്ചു. രാജ്യത്തെ ആദ്യ ക്വാണ്ടം കംപ്യൂട്ടിങ് -അധിഷ്ഠിത ടെലികോം നെറ്റ് വര്‍ക്ക് ആണിത്.
ആദ്യ ഇന്റര്‍നാഷണല്‍ ക്വാണ്ടം കോണ്‍ക്ലേവില്‍ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടതായി അറിയിച്ചത്.
ഈ സുരക്ഷിത ആശയവിനിമയ സംവിധാനത്തിന്റെ എന്‍ക്രിപ്ഷന്‍ ഹാക്ക് ചെയ്യുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്ക് 10 ലക്ഷം രൂപയും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി ഒരു ഹാക്കത്തോണിനും മന്ത്രി തുടക്കമിട്ടു.
ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐടി സ്ഥാപനങ്ങളും വന്‍കിട കമ്പനികളുമെല്ലാം ഇത്തരത്തില്‍ ബൗണ്ടി പ്രോഗ്രാമുകള്‍ പ്രഖ്യാപിക്കാറുണ്ട്. പുതിയ ക്വാണ്ടം സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. വിദഗ്ദരായ ഹാക്കര്‍മാര്‍ക്ക് ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും സി-ഡോട്ട് ഒരുക്കിയ ഈ ക്വാണ്ടം നെറ്റ് വര്‍ക്കിലേക്ക് കടന്നുകയറാനായാല്‍ അതുവഴി 10 ലക്ഷം രൂപ സ്വന്തമാക്കാനും സാധിക്കും.
Content Highlights: India's first quantum computing-based telecom network
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..