ചൈനീസ് ആപ്പ് നിരോധനം; ഇന്ത്യ ചൈനയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന


രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് 54 ചൈനീസ് ആപ്പുകള്‍ക്ക് അടുത്തിടെ ഇന്ത്യ നിരോധനം പ്രഖ്യാപിച്ചിരുന്നു.

Photo: AP

ന്യൂഡല്‍ഹി: ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്നും ചൈനയില്‍ നിന്നുള്ള കമ്പനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്ട്രീയ താല്‍പര്യത്തോടുകൂടിയുള്ള നടപടിയാണെന്നും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് 54 ചൈനീസ് ആപ്പുകള്‍ക്ക് അടുത്തിടെ ഇന്ത്യ നിരോധനം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചൈനീസ് കമ്പനിയായ വാവേയുടെ ഇന്ത്യയിലുടനീളമുള്ള ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയും നടന്നു. നേരത്തെ ഷാവോമി, ഓപ്പോ തുടങ്ങിയ കമ്പനികളിലും പരിശോധന നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതിര്‍ത്തിയില്‍ ചൈനയുമായി പ്രശ്‌നങ്ങളുണ്ടാക്കി ചൈനീസ് സൈനികരില്‍ നിന്ന് കനത്ത പ്രതികരണം ഉണ്ടായതോടെ നേട്ടമൊന്നും ലഭിക്കാതായതോടെയാണ് ഇന്ത്യയിലെ ചൈനീസ് കമ്പനികള്‍ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടം തിരിഞ്ഞതെന്ന് ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡസന്‍ കണക്കിന് ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യന്‍ അധികൃതര്‍ നിരോധിച്ചു, ചൈനീസ് കമ്പനികളുടെ പ്രാദേശിക ശാഖകള്‍ നികുതിവെട്ടിപ്പ് അന്വേഷണമെന്ന പേരില്‍ റെയ്ഡ് ചെയ്തു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ആരോപിക്കുന്നു.

കമ്പനികള്‍ക്കെതിരെയുള്ള നടപടികളില്‍ ചൈനീസ് അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട ആശങ്ക പ്രകടിപ്പിച്ചതായും ചൈനീസ് സ്ഥാപനങ്ങളോട് മാന്യമായി പെരുമാറണെന്നാവശ്യപ്പെട്ടതായും ഗ്ലോബല്‍ ടൈംസ് പറയുന്നു.

ചൈനീസ് കമ്പനികള്‍ക്ക് നിയമപരമായുള്ള അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരാണ് ഈ നടപടികളെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ആരോപിച്ചു. ചൈന ഇതില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു.

ഇന്ത്യ ചൈനയുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണെങ്കിലും ഇന്ത്യയോട് പകരത്തിന് പകരം നടപടി സ്വീകരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നത് ചൈന തുടരാാണാ സാധ്യത. അങ്ങനെയെങ്കിലും വിവേചനപരമായ നടപടികള്‍ നേരിടുന്ന വിദേശ രാജ്യങ്ങളില്‍ ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പറഞ്ഞു.

Content Highlights: India's crackdown on Chinese firms, apps chinese global times editorial

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented