Representational Image | Photo: Gettyimages
ജര്‍മനിയില്‍ നടന്ന ഇന്റര്‍നാഷണല്‍ സൂപ്പര്‍ കംപ്യൂട്ടിങ് കോണ്‍ഫറന്‍സില്‍ ലോകത്തിലെ 100 മികച്ച സൂപ്പര്‍ കംപ്യൂട്ടറുകളുടെ പട്ടികയില്‍ 75ാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ എഐ സൂപ്പര്‍ കംപ്യൂട്ടറായ ഐരാവത് (AIRAWAT). പുനെയിലെ സി-ഡാക്കില്‍ ഈ വര്‍ഷമാണ് ഐരാവത് ഇന്‍സ്റ്റാള്‍ ചെയ്തത്. അടുത്തിടെ പുറത്തിറങ്ങിയ ടോപ്പ് 500 ഗ്ലോബല്‍ സൂപ്പര്‍കംപ്യൂട്ടര്‍ പട്ടികയിലും 61-ാമതായി ഐരാവത് ഇടം പിടിച്ചിട്ടുണ്ട്. 13170 ടെറാഫ്‌ളോപ്‌സ് വേഗമുള്ള ഇന്ത്യയിലെ ഏറ്റവും വലുതും ശക്തിയേറിയതുമായ സൂപ്പര്‍ കംപ്യൂട്ടിങ് സംവിധാനമാണ് ഐരാവത്.
നെറ്റ് വെബ്ബ് ടെക്‌നോളജീസ് നിര്‍മിച്ച ഐരാവത് ഉബുണ്ടു 20.04.2 എല്‍ടിഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 81344 കോര്‍ 2.25 ഗിഗാഹെര്‍ട്‌സ് എഎംഡി എപിക് 7742 64സി പ്രൊസസറാണിതില്‍.
ഇന്ന് ഉപയോഗത്തിലുപള്ള വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടറുകളുടെ പട്ടികയാണിത്. 1993 ല്‍ ആരംഭിച്ച ഈ പട്ടിക ആറ് മാസം കൂടും തോറും പരിഷ്‌കരിക്കപ്പെടും.
സൂപ്പര്‍ കംപ്യൂട്ടറുകളുടെ ലിന്‍പാക്ക് ബെഞ്ച്മാര്‍ക്ക് പ്രകടനം അനുസരിച്ചാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. സൂപ്പര്‍ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തന ക്ഷമത അളക്കുന്ന മാനദണ്ഡമാണിത്. ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഈ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇത് അളക്കുന്നത്.
പുനെ സി-ഡാക്കിലുള്ള പരം സിദ്ധി എഐ സൂപ്പര്‍ കംപ്യൂട്ടര്‍ (1319), പ്രത്യുഷ് സൂപ്പര്‍ കംപ്യൂട്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയറോളജിയിലെ പ്രത്യുഷ് സൂപ്പര്‍ കംപ്യൂട്ടര്‍ (169), നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം, റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങിലുള്ള മിഹിര്‍ സൂപ്പര്‍ കംപ്യൂട്ടര്‍ (316) എന്നിവയാണ് ടോപ്പ് 500 പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയില്‍ നിന്നുള്ള മറ്റ് സൂപ്പര്‍ കംപ്യൂട്ടറുകള്‍.
Content Highlights: India's AI supercomputer ‘AIRAWAT’ ranked in top 100 global lists
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..