പ്രതീകാത്മക ചിത്രം
ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്‌പെക്ട്രം ലേലംചെയ്യുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ. ഇതിനായി ഈ മേഖലയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതരത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ചെയര്‍മാന്‍ പി.ഡി. വഗേല പറഞ്ഞു. വാര്‍ത്താവിതരണ, പ്രക്ഷേപണമുള്‍പ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളില്‍നിന്ന് ഉപഗ്രഹ ആശയവിനിമയത്തിന് ആവശ്യമായ അനുമതികള്‍ നല്‍കുന്നതിനുള്ള ശുപാര്‍ശ ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
''ലേലത്തില്‍വെക്കേണ്ട സ്‌പെക്ട്രത്തിനും ഉപഗ്രഹാധിഷ്ഠിത ആശയവിനിമയത്തിന്റെ അനുബന്ധ വശങ്ങള്‍ക്കുമായി ടെലികോംവകുപ്പില്‍നിന്ന് ട്രായ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പുതിയ നടപടികള്‍ മേഖലയെ തകര്‍ക്കുന്ന തരത്തിലാവരുത്. പുതിയ സംവിധാനങ്ങള്‍ ഈ മേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ്'' -വഗേല പറഞ്ഞു.
Content Highlights: India likely to be first to hold satellite spectrum auction says trai chairman
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..