ഇന്ത്യയില്‍ ഫീച്ചര്‍ഫോണ്‍ വിപണിയ്ക്ക് നഷ്ടം; ഉപഭോക്താക്കള്‍ സ്മാര്‍ട്‌ഫോണുകളിലേക്ക്


ഐടെല്‍, ലാവ, സാംസങ് തുടങ്ങിയ കമ്പനികളാണ് ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ മുന്നിലുള്ള മൂന്ന് കമ്പനികള്‍

Photo: Gettyimages

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫീച്ചര്‍ഫോണ്‍ വിപണിയ്ക്ക് കനത്ത നഷ്ടം. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 21 ശതമാനം ഇടിവാണ് വിപണിയിലുണ്ടായത്. ഉപഭോക്താക്കള്‍ സ്മാര്‍ട്‌ഫോണുകളിലേക്ക് മാറുന്നത് തുടരുന്നതാണ് ഈ ഇടിവിന് കാണം.

ഐടെല്‍, ലാവ, സാംസങ് തുടങ്ങിയ കമ്പനികളാണ് ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ മുന്നിലുള്ള മൂന്ന് കമ്പനികള്‍. നോക്കിയയും, കാര്‍ബണും ആദ്യ അഞ്ച് ഫീച്ചര്‍ ഫോണ്‍ കമ്പനികളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ ഫീച്ചര്‍ഫോണ്‍ വിപണിയുടെ ഭാവി അനിശ്ചിതത്വത്തിലണെന്ന് സൈബര്‍ മീഡിയയ റിസര്‍ച്ചിലെ ഇന്‍ഡസ്ട്രി ഇന്റലിജന്‍സ് ഗ്രൂപ്പ് മേധാവി പ്രഭു റാം പറഞ്ഞു. ലോക്ക്ഡൗണും കോവിഡ് മഹാമാരിയും ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനവും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും സ്മാര്‍ട്ട്ഫോണുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ പ്രചോദനം നല്‍കുന്നുണ്ടെന്ന് റാം പറഞ്ഞു.

താഴേക്കിടയിലുള്ള ഉപഭോക്താക്കള്‍ വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുകള്‍ തേടുകയാണ്. കുറഞ്ഞ വിലയില്‍ ഡാറ്റയും കൂടി നല്‍കുന്ന പാക്കേജുകള്‍ നല്‍കുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്കേ ഈ മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവൂ എന്നും പ്രഭു റാം പറഞ്ഞു.

Content Highlights: India feature phone market down as masses switch to smartphones

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented