വിപണിയിലെ ആധിപത്യം ചൂഷണം ചെയ്യുന്നു; ആപ്പിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍


കമ്പനിയുടെ ഇന്‍ ആപ്പ് പര്‍ച്ചേസ് സംവിധാനം ഉപയോഗിക്കാന്‍ ഡെവലപ്പര്‍മാരെ നിര്‍ബന്ധിതരാക്കുന്നതിലൂടെ ആപ്ലിക്കേഷന്‍ വിപണിയിലുള്ള കമ്പനിയുടെ മേധാവിത്വം ആപ്പിള്‍ ചൂഷണം ചെയ്യുന്നുവെന്നാണ് സംഘടനയുടെ ആരോപണം.

ന്യൂഡല്‍ഹി: ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍. ചില ആന്റി ട്രസ്റ്റ് നിയമങ്ങള്‍ കമ്പനി ലംഘിച്ചുവെന്ന് കാണിച്ചാണ് കമ്പനിയുടെ രാജ്യത്തെ വാണിജ്യ രീതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 'റ്റുഗതര്‍ വി ഫൈറ്റ് സൊസൈറ്റി' എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കമ്പനിയുടെ ഇന്‍ ആപ്പ് പര്‍ച്ചേസ് സംവിധാനം ഉപയോഗിക്കാന്‍ ഡെവലപ്പര്‍മാരെ നിര്‍ബന്ധിതരാക്കുന്നതിലൂടെ ആപ്ലിക്കേഷന്‍ വിപണിയിലുള്ള കമ്പനിയുടെ മേധാവിത്വം ആപ്പിള്‍ ചൂഷണം ചെയ്യുന്നുവെന്നാണ് സംഘടനയുടെ ആരോപണം.പണം വാങ്ങിയുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് 30% ഫീസ് ഈടാക്കുന്നതും മറ്റ് നിയന്ത്രണങ്ങളും വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് തടസമാണ്. ഇത് ആപ്പ് ഡെവലപ്പര്‍മാരുടേയും ഉപഭോക്താക്കളുടെയും ചെലവ് വര്‍ധിക്കുകയും ഡെവലപ്പര്‍മാരുടെ വിപണി പ്രവേശനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.

ആപ്പിളിനെതിരെയുള്ള ഈ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്നാണ് കോംപറ്റീഷന്‍ കമ്മീഷന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.

നവംബറില്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങളെ ആപ്പിള്‍ നിഷേധിച്ചു. കമ്പനിയ്ക്ക് ഇന്ത്യയില്‍ വിപണി പങ്കാളിത്തം 0-5 ശതമാനം മാത്രമാണെന്നും കേസ് തള്ളണമെന്നും കമ്പനി ആവശ്യപ്പെട്ടു.

എന്നാല്‍ വിപണി പങ്കാളിത്തവുമായി ബന്ധപ്പെട്ട ആപ്പിളിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഡെവലപ്പര്‍മാരെ സംബന്ധിക്കുന്നതാണെന്നും ഉപഭോക്താക്കളെയല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയനിലും ഇതേ ആരോപണങ്ങള്‍ കമ്പനി നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവിടെയും കമ്പനിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉത്തരവ് പുറത്തിറങ്ങി 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കമ്മീഷന്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. സാധാരണ ഗതിയില്‍ ഇത്തരം അന്വേഷണങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്.

അതേസമയം, ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ സമാനമായ ആരോപണങ്ങളെ തുടര്‍ന്ന് ഗൂഗിളിന്റെ ഇന്‍-ആപ്പ് പേമെന്റ് സംവിധാനത്തിനെതിരെയും കോംപറ്റീഷന്‍ കമ്മീഷന്റെ അന്വേഷണം നടക്കുന്നുണ്ട്.

Content Highlights: India competition commission orders investigation into Apple’s business

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented