പ്രതീകാത്മകചിത്രം| Photo: PTI
വിദേശ ഡ്രോണുകളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. അതേസമയം തദ്ദേശീയമായ ഡ്രോണുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ്, പ്രതിരോധം, സുരക്ഷാ ആവശ്യങ്ങള്‍ എന്നിവയ്ക്കായുള്ള ഡ്രോണ്‍ ഇറക്കുമതി നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അത്തരം ഇറക്കുമതികള്‍ക്ക് മതിയായ അനുമതികള്‍ നേടേണ്ടതുണ്ട്.
അതേസമയം ഡ്രോണിന്റെ ഘടക ഭാഗങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക അനുമതികള്‍ ആവശ്യമില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
വിദേശ ഡ്രോണുകള്‍ നിരോധിച്ചതായ അറിയിപ്പ് വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുഴള്ള ജനറല്‍ ഫോറിന് ട്രേഡ് ഡയറക്ടറേറ്റ് പുറത്തിറക്കി. നിര്‍മാണം പൂര്‍ത്തിയാക്കിയ ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനമുള്ളത്.
അതേസമയം ഇളവുകള്‍ അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകൃത ഗവേഷണ വികസന സ്ഥാപനങ്ങള്‍ക്കും ഗവേഷണ ആവശ്യങ്ങള്‍ക്കായി നിര്‍മാണ കമ്പനികള്‍ക്കും ഡ്രോണുകള്‍ ഇറക്കുമതി ചെയ്യാനാവും. അതിനായി ജനറല്‍ ഫോറിന് ട്രേഡ് ഡയറക്ടറേറ്റില്‍ നിന്നും അനുമതി വാങ്ങണം.
ഇന്ത്യന്‍ നിര്‍മിത ഡ്രോണുകള്‍ക്ക് പ്രചാരം നല്‍കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നിരോധനം. 2022 ഫെബ്രുവരി 9 മുതലാണ് വിദേശ ഡ്രോണുകളുടെ നിരോധനം പ്രാബല്യത്തില്‍ വരിക.
രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഡ്രോണുകളുടെ ഉപയോഗത്തിനും മതിയായ അനുമതികളും രജിസ്ട്രേഷനം ആവശ്യമാണ്.
Content Highlights: india banned drone import
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..