ikodoo buds 1 | Photo: Ikodoo
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിപണിയിലേക്ക് കടന്നുവന്ന പുതിയ ബ്രാന്‍ഡായ ഐക്കോഡോ പുതിയ ട്രൂലി വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ബഡ്‌സ് വിപണിയില്‍ അവതരിപ്പിച്ചു. ബഡ്‌സ് വണ്‍, ബഡ്‌സ് Z എന്നിവയാണ് പുറത്തിറക്കിയത്.
ആമസോണ്‍ ഇന്ത്യയുമായി സഹകരിച്ചാണ് ഉല്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നിന്നും ഇവ വാങ്ങാന്‍ സാധിക്കും.
രണ്ട് ഇയര്‍ ബഡുകളും 'പ്രീമിയം' സ്വഭാവം ഉള്ളവയാണെന്ന് ഐക്കോഡോ പറയുന്നു. മാര്‍ച്ച് 31 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വില്‍പന ആരംഭിക്കുക. ബഡ്‌സ് വണിന് 4999 രൂപയാണ് വില. ബഡ്‌സ് Z vന് 999 ഉം.

ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍, എന്‍വയണ്‍മെന്റ് നോയ്‌സ് കാന്‍സലേഷന്‍ സംവിധാനങ്ങളോടുകൂടിയാണ് ഐക്കോഡോ ബഡ്‌സ് വണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂച്ച് 5.2 കണക്റ്റിവിറ്റി പിന്തുണയ്ക്കുന്ന ഇതില്‍ മികച്ച ഇന്‍ കോള്‍ ശബ്ദത്തിനായി മൂന്ന് മൈക്കുകള്‍ നല്‍കിയിട്ടുണ്ട്. 27 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്നും കമ്പനി പറയുന്നു. വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുണ്ട്.
13.4 എംഎം ലാര്‍ജ് കോംപോസിറ്റ് ഡൈനാമിക് ഡ്രൈവറാണിതില്‍. ഫൈന്റ് മൈ ബഡ്‌സ് എന്ന ആപ്പ് ഉപയോഗിച്ച് കാണാതായ ബഡ്‌സ് കണ്ടുപിടിക്കാനും സാധിക്കും. ചാര്‍ജിങ് കൈയ്‌സും ഇതേ രീതിയില്‍ കണ്ടുപിടിക്കാനാവും.
ഐക്കോഡോ Z ലും എഐ എന്‍വയണ്‍മെറ്റ് നോയ്‌സ് കാന്‍സലേഷന്‍ ഫില്‍റ്ററുകളുണ്ട്. ഇത് പുറത്തുനിന്നുള്ള ശബ്ദം കുറയ്ക്കുന്നു. മികച്ച ശബ്ദാനുഭവം ആയിരിക്കും ഇതിലെന്ന് ഐക്കോഡോ വാഗ്ദാനം ചെയ്യുന്നു. 28 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. ഫാസ്റ്റ് ചാര്‍ജ് സൗകര്യവുമുണ്ട്.
Content Highlights: Ikodoo Launches Buds One and Buds Z in India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..