സ്റ്റാര്‍ട്ട് അപ്പുകൾക്കായി പരിശീലനം, മാസം 30000 രൂപ; പാലക്കാട് ഐഐടി ഐഹബ്ബിൽ പരിശീലന പരിപാടി


ബിരുദ വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ സംരംഭകത്വം ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Photo: IPTIF

പാലക്കാട്: കേരളത്തില്‍ സംരഭക സ്വപ്‌നങ്ങള്‍ക്ക് പിന്തുണയുമായി ഐഐടി പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷന്‍ (ഐപിടിഐഎഫ്). സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങള്‍ മനസിലുള്ളവര്‍ക്ക് ഐ ഹബ്ബിന്റെ സംരംഭക-ഇന്‍-റെസിഡന്‍സ് (ഐ-ഇഐആര്‍) പ്രോഗ്രാമിനായി ഇപ്പോള്‍ അപേക്ഷിക്കാം.

നൂതന ആശയങ്ങള്‍ വിപണന ഉത്പന്നമായി വികസിപ്പിക്കുന്നതിനുള്ള പരിശീലനം, ഒരു വ്യവസായം ആരംഭിക്കുന്നതിനും പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നിതനുമുള്ള മികച്ച രീതികള്‍, ബിസിനസ് ആശയങ്ങള്‍, തന്ത്രങ്ങള്‍ തുടങ്ങി ഒരു വ്യക്തിയ്ക്ക് തന്റെ മനസിലുള്ള സ്റ്റാര്‍ട്ട് അപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട പിന്തുണ സംരംഭക-ഇന്‍-റെസിഡന്‍സ് പ്രോഗ്രാമിലൂടെ ലഭിക്കും. പരിചയ സമ്പന്നരായ സംരംഭകരില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. പരമാവധി 12 മാസം 30000 രൂപ പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും.

സംരംഭകത്വം ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഫെലോഷിപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ടെക്‌നോളജി സംരംഭകര്‍ക്ക് അവരുടെ ബിസിനസ് പരിപോഷിപ്പിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താനാവും. കനറാബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് പരിപാടി.

യോഗ്യത:

  • ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം.
  • സയന്‍സ് എഞ്ചിനീയറിങ് വിഷയങ്ങളില്‍ ബിരുദധാരിയായിരിക്കണം.
  • നേരത്തെ തന്നെ കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളവര്‍ / സാമൂഹിക/പാരിസ്ഥിതിക ആഘാത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ അത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തിയിട്ടുള്ളവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ ഡിസിപ്ലിനറി സൈബര്‍-ഫിലിക്കല്‍ സിസ്റ്റംസിന് കീഴില്‍ ഒരു ടെക്‌നോളജി ഇനൊവേഷന്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയം 100 കോടി രൂപ പാലക്കാട് ഐഐടിയ്ക്ക് അനുവദിച്ചിട്ടുണ്ട്. മറ്റ് ഐഐടികളിലും ഐഹബ്ബുകള്‍ പ്രവർത്തിക്കുന്നുണ്ട്.

അവസാന തീയ്യതി 2021 നവംബർ 1 ; താൽപര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം: https://docs.google.com/forms/d/1TgMXT_92xBxr60ffOPpE0dh3QFzPcZL-HOYhcU8c09E/viewform?edit_requested=true

കൂടുതൽ വിവരങ്ങൾക്ക് : https://iptif.tech/

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented