ഹാക്കര്‍ ദമ്പതിമാരുടെ തമാശ; ഹോട്ടല്‍ ഗ്രൂപ്പിന്റെ ഡാറ്റ മുഴുവന്‍ ഡിലീറ്റ് ചെയ്തു


പെട്ടെന്ന്

Holiday Inn Hotel Logo | Photo: Holiday Inn Website

ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍സ് ഗ്രൂപ്പിനെതിരെ വന്‍ സൈബറാക്രമണം. പെട്ടെന്ന് തോന്നിയ തോന്നിയ തമാശയ്ക്ക് കമ്പനിയുടെ നെറ്റ്‌വര്‍ക്കിലെ ഡാറ്റ മുഴുവന്‍ നീക്കം ചെയ്തുവെന്ന് അവകാശപ്പെട്ട് ഹാക്കര്‍മാര്‍ രംഗത്തെത്തി. ടെലഗ്രാമിലൂടെ ബി.ബി.സിയെയാണ് ഹാക്കര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.

വിയറ്റ്‌നാമില്‍നിന്നുള്ള ദമ്പതിമാരാണെന്നു പരിചയപ്പെടുത്തിയ ഹാക്കര്‍മാര്‍ തങ്ങള്‍ ഒരു റാന്‍സംവെയര്‍ ആക്രമണത്തിനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ ശൃംഖലയുടെ ഡാറ്റ മുഴുവന്‍ നീക്കം ചെയ്തുവെന്നും അവര്‍ പറഞ്ഞു. യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍സ് ഗ്രൂപ്പിന്റെ (ഐഎച്ച്ജി) ഉടമസ്ഥതയില്‍ കേരളത്തിലടക്കം ശാഖകളുള്ള ഹോളിഡേ ഇന്‍, ക്രൗണ്‍ പ്ലാസ ഉള്‍പ്പടെ 6000 ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോട്ടലുകളുടെ ബുക്കിങിനും ചെക്ക്-ഇന്‍ ചെയ്യുന്നതിനും ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടത്. ഇതോടെ സിസ്റ്റം അറ്റകുറ്റപ്പണികളിലാണ് എന്ന് കമ്പനി അറിയിപ്പ് പുറത്തിറക്കി. ചൊവ്വാഴ്ചയാണ് തങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കമ്പനി നിക്ഷേപകരെ അറിയിച്ചത്. ബുക്കിങ് ചാനലുകളും മറ്റ് ആപ്ലിക്കേഷനുകളും കഴിഞ്ഞദിവസം കാര്യമായി തടസപ്പെട്ടുവെന്ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ ഔദ്യോഗിക നോട്ടീസില്‍ കമ്പനി പറഞ്ഞു.

എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പായ ടെലഗ്രാമിലൂടെയാണ് ടീപീ (TeaPea) എന്ന് സ്വയം വിളിക്കുന്ന ഹാക്കര്‍മാര്‍ ബി.ബി.സിയെ ബന്ധപ്പെട്ടത്. ഹാക്ക് ചെയ്തതിന് തെളിവായി ചില സ്‌ക്രീന്‍ഷോട്ടുകളും ഇവര്‍ പങ്കുവെച്ചു. ഈ സ്‌ക്രീന്‍ഷോട്ടുകള്‍ യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിച്ച ഐഎച്ച്ജി ഹാക്കര്‍മാര്‍ തങ്ങളുടെ ഔട്ട്‌ലുക്ക് ഇമെയിലുകള്‍, മൈക്രോസോഫ്റ്റ് ടീംസ് ചാറ്റുകള്‍ സെര്‍വര്‍ ഡയറക്ടറികള്‍ എന്നിവയിലേക്ക് പ്രവേശിച്ചതായി പറഞ്ഞു.

കമ്പനി നെറ്റ് വര്‍ക്കിന്റെ നിയന്ത്രണം കൈക്കലാക്കി പണം ആവശ്യപ്പെടുന്ന റാന്‍സം വെയര്‍ ആക്രമണത്തിനാണ് ഹാക്കര്‍മാര്‍ ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ കമ്പനിയുടെ ഐടി ടീമിന്റെ ഇടപെടല്‍ മൂലം അത് സാധിച്ചില്ല. അപ്പോള്‍ തോന്നിയ തമാശയ്ക്കാണ് കമ്പനിയുടെ മുഴുവന്‍ ഡാറ്റയും തങ്ങള്‍ നീക്കം ചെയ്യുന്ന വൈപ്പര്‍ ആക്രമണം നടത്തിയത് എന്ന് ഹാക്കര്‍മാര്‍ പറഞ്ഞു.

റാന്‍സം വെയര്‍ ആക്രമണം കമ്പനി ഐ.ടി. ടീം പരാജയപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനത്തിന് നാശമുണ്ടാക്കുന്ന പ്രതികാര നീക്കത്തിലേക്ക് ഹാക്കര്‍മാര്‍ പോയത്. ഐഎച്ച്ജിയുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള സംവിധാനങ്ങള്‍ സാധാരണ നിലയിലേക്ക് ആയിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഇടക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു.

കമ്പനിക്കും അതിന്റെ ഉപഭോക്താക്കള്‍ക്കും തങ്ങളുണ്ടാക്കിയ പ്രയാസങ്ങളില്‍ ഹാക്കര്‍മാര്‍ യാതൊരു പശ്ചാത്താപവും കാണിക്കുന്നില്ല. 'ഞങ്ങള്‍ക്ക് കുറ്റബോധം തോന്നുന്നില്ല. ഞങ്ങള്‍ ഇവിടെ വിയറ്റ്‌നാമില്‍ നിയമപരമായ ഒരു ജോലിയാണ് ഇഷ്ടപ്പെടുന്നത്, പക്ഷേ പ്രതിമാസം ശരാശരി 300 ഡോളര്‍ മാത്രമാണ് വരുമാനം. ഞങ്ങളുടെ ഹാക്കിങ് കമ്പനിയെ അത്രയധികം ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പുണ്ട്.' ഹാക്കര്‍മാര്‍ സന്ദേശത്തില്‍ പറഞ്ഞു.

ഉപഭോക്താവിന്റെ വിവരങ്ങളൊന്നും മോഷ്ടിച്ചിട്ടില്ലെന്നും എന്നാല്‍ ഇ-മെയില്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില കോര്‍പ്പറേറ്റ് ഡാറ്റ തങ്ങളുടെ പക്കലുണ്ടെന്നും ഹാക്കര്‍മാര്‍ പറഞ്ഞു. ഒരു ജീവനക്കാരന് ഇമെയില്‍ അയച്ച് അതുവഴി മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് കമ്പനിയുടെ ഐടി നെറ്റ് വര്‍ക്ക് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്. കമ്പനി പാസ് വേഡുകള്‍ സൂക്ഷിച്ചിരുന്നയിടത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചതും ഇവര്‍ക്ക് വലിയ നേട്ടമായി.

ഇത് സൂക്ഷിച്ചിരുന്ന വോള്‍ട്ടിലേക്ക് കമ്പനി ജീവനക്കാര്‍ക്കെല്ലാം പ്രവേശനമുണ്ടായിരുന്നുവെന്നും പാസ് വേഡുകള്‍ വളരെ ദുര്‍ബലവുമായിരുന്നുവെന്നും ബിബിസിയ്ക്കയച്ച സന്ദേശത്തില്‍ അവര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നവയില്‍ ഒന്നായ Qwerty1234 എന്നായിരുന്നു പാസ് വേഡ്.

Content Highlights: IHG hack hacker couple deleted hotel chain data

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented