ഐ.എസ്.ആർ.ഒ, ഐ.സി.എച്ച്.ആർ ലോഗോ | photo: facebook,twitter
ന്യൂഡൽഹി: ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഇന്ത്യൻ സംഭാവനകളുടെ ചരിത്രം രചിക്കാൻ കൈകോർത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും (ഐ.സി.എച്ച്.ആർ.) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ.യും.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ‘വിശ്വ ഗുരു’ (ആഗോള നേതാവ്) ആണ് ഇന്ത്യയെന്ന് തെളിയിക്കാൻ പുരാതന ഗ്രന്ഥങ്ങളിൽനിന്നുള്ള തെളിവുകൾ ശേഖരിച്ചാണ് ‘ഹിസ്റ്ററി ഓഫ് ഇന്ത്യൻ സയൻസ് ആൻഡ് ടെക്നോളജി’ എന്നപേരിൽ ചരിത്രം രചിക്കുക.
ശാസ്ത്രരംഗത്തെ അക്കാദമിക വിദഗ്ധരെയും ചരിത്രകാരന്മാരെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുകയെന്ന് ഐ.സി.എച്ച്.ആറിന്റെ മെമ്പർ സെക്രട്ടറി ഉമേഷ് അശോക് കദം പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ ശാസ്ത്ര-സാങ്കേതിക ചരിത്രത്തെക്കുറിച്ച് പുരാതന ഗ്രന്ഥങ്ങളിലും മതഗ്രന്ഥങ്ങളിലും ഒട്ടേറെ വിവരങ്ങൾ ലഭ്യമാണെങ്കിലും അവ ഏകോപിപ്പിച്ച് ആരും പുസ്തകമാക്കിയിട്ടില്ല. അതിനാൽ, യഥാർഥ ഇന്ത്യൻ ചരിത്രം ഇതിഹാസമായും ഐതിഹ്യം മിത്തായും മാറുന്നു. ഇതിന് പരിഹാരം കാണണം. ശാസ്ത്രം, ടെക്നോളജി, എൻജിനിയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലെ ഇന്ത്യൻ സംഭാവനകളെല്ലാം ചരിത്രത്തിൽ ഉൾപ്പെടുത്തും. ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിതശാസ്ത്രം എന്നിവയെല്ലാം ബഹിരാകാശവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഐ.എസ്.ആർ.ഒ.യെയും ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
Content Highlights: ICHR and Isro to trace India s ancient legacy in science and technology
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..