ഐബിഎമ്മിന്റെ ആധുനിക സോഫ്റ്റ്‌വെയര്‍ ലാബ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു


ഐ.ബി.എമ്മിന്റെ പുതിയ സോഫ്റ്റ്‌വെയർ ലാബ് കാക്കാനാട്ടെ ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു Photo: IBM

കൊച്ചി: ഐ.ബി.എമ്മിന്റെ പുതിയ അത്യാധുനിക ആഗോള ഇന്നവേഷന്‍ സെന്ററായ സോഫ്റ്റ്‌വെയര്‍ ലാബ് കാക്കാനാട്ടെ ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സോഫ്റ്റ്‌വെയര്‍ ലാബ് ഉദ്ഘാടനം ചെയ്തത്. പ്രൊഡക്ട് എന്‍ജിനീയറിങ്, ഡിസൈന്‍, ഡേറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എന്നീ മേഖലകളിലെ പുതിയ ഉല്‍പ്പന്നങ്ങളുടെയും സൊലൂഷനുകളുടെയും വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും സെന്ററിന്റെ പ്രവര്‍ത്തനം. ആഗോള തലത്തില്‍ വ്യവസായങ്ങള്‍ക്ക് സൊലൂഷന്‍സ് രൂപപ്പെടുത്തുന്നതിനായി അതാത് മേഖലകളിലെ സ്ഥാപനങ്ങളുടെ സാങ്കേതിക വിഭാഗങ്ങളുമായി സെന്റര്‍ സഹകരിക്കും. പ്രൊഡക്ട് ഡിസൈന്‍, എന്‍ജനീയറിങ്, സപ്പോര്‍ട്ട് എന്നിവയിലൂടെ ഓട്ടോമേഷന്‍ സൊലൂഷനുകള്‍ രൂപപ്പെടുത്താന്‍ ലാബിലെ ഓട്ടോമേഷന്‍ ഇന്നൊവേഷന്‍ സെന്റര്‍ ഐ.ബി.എമ്മിനെയും ഐ.ബി.എം ഇക്കോസിസ്റ്റം പങ്കാളികളെയും സഹായിക്കുന്നതു ബിസിനസ് ഓട്ടോമേഷന്‍, എഐഒപ്എസ്(AIOps), ഇന്റഗ്രേഷന്‍ എന്നിവയില്‍ ഉപയോക്താക്കള്‍ക്കു പ്രയോജനം ചെയ്യും.

സര്‍ഗ്ഗാത്മകതയും പുതുമകളും ചേര്‍ത്ത് മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്നവേഷന്‍ സെന്റര്‍ ഊര്‍ജസ്വലവും സഹകരണത്തോടെയും പ്രവര്‍ത്തിക്കാവുന്ന തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതാണെന്ന് ഐബിഎം പത്രക്കുറിപ്പില്‍ പറഞ്ഞു. ബിസിനസ് ഓട്ടോമേഷന്‍, എഐഒപ്എസ്, ഇന്റഗ്രേഷന്‍ തുടങ്ങിയ എഐ അധിഷ്ഠിത ഓട്ടോമേഷന്‍ മേഖലകളില്‍ ഉപയോക്താക്കളും പങ്കാളികളുമായും സഹകരിച്ച് സൃഷ്ടിക്കുന്നതിനും ഇന്നവേറ്റ് ചെയ്യുന്നതിനും സെന്ററില്‍ സമര്‍പ്പിത തൊഴിലിടങ്ങളുണ്ട്. കൊച്ചിയിലെ ഐബിഎമ്മിന്റെ വിപുലീകൃത സാന്നിധ്യം വികസനം ത്വരിതപ്പെടുത്തുകയും മേഖലയിലെ ഐടി വ്യവസായ പരിതസ്ഥിതിയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും കമ്പനി പറഞ്ഞു.

മന്ത്രി പി.രാജീവ്, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, ഐ.ബി.എം ഡേറ്റ, എഐ ആന്‍ഡ് ഓട്ടോമേഷന്‍ ജനറല്‍ മാനേജര്‍ ദിനേശ് നിര്‍മല്‍, ഐബിഎം ഇന്ത്യ സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍ ഐബിഎം ഇന്ത്യ സോഫ്‌റ്റ്വെയര്‍ ലാബ്‌സ് വൈസ് പ്രസിഡന്റ് ഗൗരവ് ശര്‍മ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

''ഐബിഎം തങ്ങളുടെ സോഫ്റ്റ്വെയര്‍ ലാബ് സ്ഥാപിക്കാന്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് തിരഞ്ഞെടുത്തത് തീര്‍ച്ചയായും ആഘോഷിക്കേണ്ട ഒന്നാണ്. കേരളത്തിലെ ഐടി ഹബ്ബുകള്‍ക്ക് ഏറ്റവും ഹരിതാഭമായ ഐടി ഇടങ്ങള്‍, ഐടി പ്രൊഫഷണലുകളുടെ ഒരു ടാലന്റ് പൂള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലെ മികവിന്റെ കേന്ദ്രം, രാജ്യത്തിന്റെ അടുത്ത ഡിജിറ്റല്‍ ഹബ്ബായി സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള സാമ്പത്തിക കുതിപ്പ് എന്നിവ ഈ നിക്ഷേപം ഒരിക്കല്‍ കൂടി കാണിക്കുന്നു. ഈ നിക്ഷേപം സാധ്യമാക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ ഐബിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിവേഗം വളരുന്ന സാങ്കേതിക മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജമേകി ഇത് സംഭവിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്.'' ഇന്നവേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആറാമത്തെ ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയര്‍ ലാബാണ് കൊച്ചിയിലേത്. അഞ്ചാമത്തേത് അഹമ്മദാബാദിലെ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയില്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുനെ എന്നിവിടങ്ങളിലും ലാബ് പ്രവര്‍ത്തിക്കുന്നു.

Content Highlights: ibm software lab started in kochi infopark

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented