ഐബിഎം ഓട്ടോമേഷന്‍ ഇന്നോവേഷന്‍ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു


കൂടുതല്‍ വേഗത്തില്‍ പുതിയ ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ഉപഭോക്താക്കളും പങ്കാളികളുമായി സഹകരിച്ച്  ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന തരത്തിലാണ് പുതിയ ഇന്നോവേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുക

Photo: IBM

കൊച്ചി: പുതിയ ഓട്ടോമേഷന്‍ ഇന്നോവേഷന്‍ കേന്ദ്രം പ്രഖ്യാപിച്ച് മുന്‍നിര ടെക് കമ്പനിയായ ഐബിഎം. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്ഥിതിചെയ്യുന്ന ഐബിഎം ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബിലാണ് പുതിയ കേന്ദ്രവും പ്രവര്‍ത്തിക്കുക. 2022ന്റെ മൂന്നാം പാദത്തില്‍ ഓട്ടോമേഷന്‍ കേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.

കൂടുതല്‍ വേഗത്തില്‍ പുതിയ ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ഉപഭോക്താക്കളും പങ്കാളികളുമായി സഹകരിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന തരത്തിലാണ് പുതിയ ഇന്നോവേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുക. പ്രാദേശികമായ വളര്‍ച്ച ശക്തിപ്പെടുത്തുന്നതിന് പ്രാദേശികമായി തന്നെ പ്രതിഭകളെ മുന്നോട്ട് കൊണ്ടുവരാനും കമ്പനി ശ്രമിക്കും.

ഇന്ന് പല വ്യവസായങ്ങളും എഐ അധിഷ്ഠിത ഓട്ടോമേഷനിലൂടെ ഐടി, ബിസിനസ് രംഗത്തെ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള വഴിതേടുന്നവയാണ്. ഐബിഎമ്മിനുവേണ്ടി 'മോണിംഗ് കണ്‍സള്‍ട്ട്' അടുത്തിടെ നടത്തിയ ഗ്ലോബല്‍ എഐ അഡോപ്ഷന്‍ ഇന്‍ഡക്‌സ് 2022 പ്രകാരം കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി കമ്പനികള്‍ ഓട്ടോമേഷന്‍ സോഫ്റ്റ്വെയറോ ടൂളുകളോ ഉപയോഗിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് ഇന്ത്യയിലെ പകുതിയിലേറെ ഐടി പ്രൊഫഷണലുകളും പറയുന്നത്.

ഐടി ജോലികള്‍ക്ക്‌വേണ്ടി 52 ശതമാനവും ബിസിനസ് കാര്യങ്ങള്‍ക്ക് 53 ശതമാനവും ജീവനക്കാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിന് 55 ശതമാനവും ഇത്തരത്തില്‍ ടൂളുകളും സോഫ്റ്റ്വെയുകളും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), വിപ്രോ എന്നീ കമ്പനികളുമായി ഐബിഎം സഹകരിക്കും. എഐ അധിഷ്ഠിത സൊല്യൂഷന്‍സ് സൃഷ്ടിക്കുന്നതിനും നവീകരിക്കുന്നതിനും ഈ കമ്പനികളുടെ എഞ്ചിനീയറിംഗ് ടീമുകള്‍ കൊച്ചിയിലെ ഐബിഎം ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബില്‍ ഒരുമിച്ചാകും പ്രവര്‍ത്തിക്കുക. സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് ടീമുകള്‍ തമ്മില്‍ ആഴത്തിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും. ഇതോടൊപ്പം വിവിധ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസൃതമായ സൊല്യുഷനുകള്‍ നല്‍കാനും പറ്റുമെന്നും ഐബിഎം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

നൈപുണ്യ വികസനത്തിന് ഐബിഎം ഐഐഐടി കോട്ടയവുമായി സഹകരിക്കുന്നു

പരിമിതമായ എഐ കഴിവുകള്‍, അറിവ്, വൈദഗ്ദ്ധ്യം എന്നിവയാണ് കമ്പനികളില്‍ വിജയകരമായി എഐസാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിന് വലിയ തടസമാകുന്നതെന്ന് ഇന്ത്യയിലെ 38 ശതമാനം ഐടി പ്രൊഫഷണലുകളും അഭിപ്രായപ്പെടുന്നു. ഈ നൈപുണ്യ വിടവ് നികത്തുന്നതിന് കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി സഹകരിക്കുകയാണ് ഐബിഎം. പാഠ്യപദ്ധതി വിപുലീകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌നോളജി തൊഴില്‍ രംഗത്ത് മത്സരാധിഷ്ഠിതമായി തിളങ്ങാന്‍ സാധിക്കുന്ന തരത്തില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനുംഈ സഹകരണം വഴി സാധിക്കും.

ഐഐഐടി കോട്ടയത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട ക്ലാസുകള്‍, സെലക്ട് ഐബിഎം സോഫ്റ്റ്വെയറുകള്‍, ക്യൂറേറ്റഡ് കോഴ്സ്വെയര്‍കണ്ടന്റ്, പ്രവര്‍ത്തി പരിചയത്തിന് ക്ലൗഡ് ആക്‌സസ് ഉള്‍പ്പടെ പാഠ്യ വിഭവങ്ങള്‍ ഐബിഎം നല്‍കും. ബിസിനസ് ഓട്ടോമേഷന്‍ പോലെയുള്ള നവീന സാങ്കേതിക മേഖലകളില്‍ സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കാനാവും വിധമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനും ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതിനും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മെന്റര്‍മാരെയും ഐബിഎം തന്നെ നിയമിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://www.ibm.com/cloud/automation

Content Highlights: ibm automation innovation centre starts in kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented