ട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോറും കിയ കോര്‍പ്പും. 

ഹ്യൂണ്ടായിയുടേയോ സഹസ്ഥാപനമായ കിയ കോര്‍പ്പിന്റെയോ യു.എസിലുള്ള ഫാക്ടറികളില്‍ വെച്ച് 2027-ഓടെ സെല്‍ഫ് ഡ്രൈവിങ് കാറുകളും ബാറ്ററികളും വികസിപ്പിക്കാന്‍ ഹ്യൂണ്ടായിയും ആപ്പിളും തമ്മില്‍ ചര്‍ച്ചകളിലാണെന്ന്‌ കൊറിയ എക്കൊണമിക് ഡെയ്‌ലി ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇരുകമ്പനികളുടേയും ഓഹരികളില്‍ വന്‍വര്‍ധനവുണ്ടാവുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ ആപ്പിള്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിരുന്നില്ല. 

റിപ്പോര്‍ട്ടുകള്‍ തള്ളി ഹ്യൂണ്ടായ്, കിയ കമ്പനികള്‍ തന്നെ രംഗത്തെത്തിയതോടെ ഇരുസ്ഥാപനങ്ങളുടേയും ഓഹരിയില്‍ യഥാക്രമം 6.8 ശതമാനവും 13.6 ശതമാനവും ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights: hyundai Motor Kia say they are not in talks with Apple on autonomous car