ഇന്ത്യയിലും ഉപഗ്രഹ ഇന്റര്‍നെറ്റ്; ഐഎസ്ആര്‍ഒയും ഹ്യൂസും കൈകോര്‍ക്കുന്നു


Photo: Gettyimages

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ പിന്തുണയില്‍ ഇന്ത്യയില്‍ ആദ്യമായ ഹൈ ത്രൂപുട്ട് സാറ്റലൈറ്റ് (എച്ച്ടിഎസ്) ബ്രോഡ്ബാന്‍ഡ് സേവനം പ്രഖ്യാപിച്ച് മുന്‍നിര ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാവായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍ ഇന്ത്യ (എച്ച്‌സിഐ). അമേരിക്കന്‍ ബ്രോഡ്ബാന്‍ഡ് സേവനദാതാവായ ഹ്യൂസ് നെറ്റ് വര്‍ക്ക് സിസ്റ്റംസിന്റെ ഉപസ്ഥാപനമാണ് എച്ച്‌സിഐ.

രാജ്യത്തുടനീളം അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എത്തിക്കുകയാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കിന് ചെന്നെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ കണക്റ്റിവിറ്റി എത്തിക്കാന്‍ ഇതുവഴി സാധിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്താനാവും.

ചില സംസ്ഥാനങ്ങളിലും ഗാല്‍വന്‍ മേഖല ഉള്‍പ്പടെയുള്ള ചൈനീസ് അതിര്‍ത്തികളിലെ ഇന്ത്യന്‍ സുരക്ഷാ സേനകള്‍ക്കുമായി പരിമിതമായ സേവനങ്ങള്‍ മാത്രമാണ് ഇത്രയും നാള്‍ എച്ച്‌സിഐ നല്‍കി വന്നിരുന്നത്. ഐഎസ്ആര്‍ഓയുടെ ജിസാറ്റ് 11, ജിസാറ്റ് 29 ഉപഗ്രഹങ്ങളില്‍ നിന്നുള്ള കു-ബാന്‍ഡ് ഫ്രീക്വന്‍സിയും ഹ്യൂസ് ജുപീറ്റര്‍ പ്ലാറ്റ്‌ഫോം ഗ്രൗണ്ട് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഹ്യൂസ് ഇന്ത്യയിലുടനീളം അതിവേഗ എച്ച്ഡിഎസ് ബ്രോഡ്ബാന്‍ഡ് എത്തിക്കുക.

ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ പിന്തുണയിലുള്ള പുതിയ എച്ച്ടിഎസ് ശേഷിയിലൂടെ ഹ്യൂസിന് മികച്ച ഗുണമേന്മയിലുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ എത്തിക്കുന്നത് തുടരാനും കണക്റ്റിവിറ്റി അനുഭവം വളര്‍ത്താനും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കം കൂട്ടാനും സാധിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത് എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. ഡിജിറ്റല്‍ അന്തരം നികത്തുന്നതിനും ജനജീവിതം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ മേഖലകള്‍ തേടുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലേറെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായി എച്ച്‌സിഐ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നുണ്ട്. പ്രതിരോധ തലത്തിലും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും വേണ്ടി ഈ കണക്റ്റിവിറ്റി ഇന്ത്യ പ്രയോജനപ്പെടുത്തുന്നുണ്ട്. ഉള്‍നാടുകളിലെ ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക് വേണ്ടിയുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍, എസ്ഡി-വാന്‍ സോലൂഷനുകള്‍, ചെറുകിട സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ എച്ച്‌സിഐ നല്‍കുന്നുണ്ട്.

Content Highlights: Hughes ties up with isro to launch satellite broadband connectivity

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented