ആയിരക്കണക്കിന് നക്ഷത്രങ്ങള്‍...! ഹബ്ബിള്‍ ദൂരദര്‍ശിനി പകര്‍ത്തിയ അതിമനോഹര ചിത്രം


ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍ ഒത്തു ചേര്‍ന്ന് നില്‍ക്കുന്നയിടമാണ് ഗ്ലോബുലാര്‍ ക്ലസ്റ്റര്‍. സാധാരണ ഓപ്പണ്‍ ക്ലസ്റ്റുകളേക്കാള്‍ വലുതാണിത്f

Photo: NASA

മിന്നിത്തിളങ്ങുന്ന ആയിരക്കണക്കിന് നക്ഷത്രങ്ങളുള്ള 'ഗ്ലോബുലാര്‍ ക്ലസ്റ്ററിന്റെ' ചിത്രം പുറത്തുവിട്ട് നാസ. സജിറ്റാരിയസ് നക്ഷത്രവ്യൂഹത്തിലെ എന്‍ജിസി 6569 ഗ്ലോബുലാര്‍ ക്ലസ്റ്ററിന്റെ ചിത്രമാണിത്. ഹബിള്‍ ടെലിസ്‌കോപ്പ് അതിന്റെ വൈഡ് ഫീല്‍ഡ് ക്യാമറ 3-യും അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേസും ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്.

ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍ ഒത്തു ചേര്‍ന്ന് നില്‍ക്കുന്നയിടമാണ് ഗ്ലോബുലാര്‍ ക്ലസ്റ്റര്‍. സാധാരണ ഓപ്പണ്‍ ക്ലസ്റ്റുകളേക്കാള്‍ വലുതാണിത്. ഈ നക്ഷത്രങ്ങള്‍ തമ്മിലുള്ള ഗുരുത്വബലം അവയെ ബലം ക്ലസ്റ്ററിന്റെ ഗോളാകൃതി നിലനില്‍ക്കുന്നതിനുള്ള കാരണമാണ്. അങ്ങനെയാണ് 'ഗ്ലോബുലാര്‍' എന്ന പേര് വരുന്നതും.

ഓപ്പണ്‍ ക്ലസ്റ്ററുകളില്‍ കണ്ടുവരുന്ന നക്ഷത്രങ്ങളേക്കാള്‍ പ്രായം കുറഞ്ഞതും ചുവന്നതുമായ നക്ഷത്രങ്ങളാണ് ഈ ക്ലസ്റ്ററിലുള്ളത്. ചുവന്ന നക്ഷത്രങ്ങള്‍ പ്രായമാകുന്നതിന് മുമ്പ് ചിതറിപ്പോയേക്കാം. എന്നാല്‍ ഗുരുത്വാകര്‍ഷണ ബലം അവയെ സുസ്ഥിരമാക്കി നിര്‍ത്തുകയും ആയുസ് വര്‍ധിപ്പിക്കുകയും ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.

നക്ഷത്രങ്ങളുടെ രൂപീകരണവും വികാസവും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നകില്‍ ഈ നക്ഷത്ര സമൂഹങ്ങള്‍ ഏറെ പ്രയോജനകരമാണ്. എന്നാല്‍ ഗ്ലോബുലാര്‍ ക്ലസ്റ്ററില്‍ നക്ഷത്രങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നതിനാല്‍ ഓരോന്നും പ്രത്യേകമായി പഠിക്കുന്നത് വെല്ലുവിളി നിറഞ്ഞകാര്യമാണ്.

ക്ഷീരപഥത്തിന് മധ്യഭാഗത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഗ്ലോബുലാര്‍ ക്ലസ്റ്ററിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടെയാണ് ഈ ചിത്രം ലഭിച്ചത്.

Content Highlights: Hubble telescope captures image of globular cluster with thousands of stars

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022

Most Commented