മലയാളം വേര്‍ഡില്‍ ജയിക്കുവാനുള്ള രീതികള്‍ പരിചയപ്പെടുത്താം


ഒന്ന് ശ്രദ്ധിച്ച് കളിച്ചാല്‍ വളരെ എളുപ്പത്തില്‍ മറഞ്ഞിരിക്കുന്ന വാക്കുകള്‍ കണ്ടെത്തുക എളുപ്പമാണിതില്‍

GAME

Photo: Mathrubhumi

ലയാളം വേഡില്‍ ഗെയിം കളിക്കുന്നത് പ്രയാസകരമാണെന്ന് തോന്നുന്നുണ്ടോ? ഒന്ന് ശ്രദ്ധിച്ച് കളിച്ചാല്‍ വളരെ എളുപ്പത്തില്‍ മറഞ്ഞിരിക്കുന്ന വാക്കുകള്‍ കണ്ടെത്തുക എളുപ്പമാണിതില്‍. മലയാളം വേഡില്‍ എങ്ങനെ കളിക്കണം എന്നത് സംബന്ധിച്ച് നേരത്തെ വിശദമായുള്ള നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ നിര്‍ദേശങ്ങളാണ് താഴെ.

ഗെയിം വളരെ വേഗം പൂര്‍ത്തീകരിക്കണമെങ്കില്‍ എത്രയും വേഗത്തില്‍ കൂടുതല്‍ അക്ഷരങ്ങളുടെ നിറം മനസിലാക്കണം. പച്ചയാണോ മഞ്ഞയാണോ അതോ ഇരുണ്ട നിറമാണോ എന്ന്. ഇരുണ്ട നിറം പോലും ഒരു മികച്ച സൂചനയാണ് എന്ന് മനസിലാക്കുക. ആ അക്ഷരങ്ങള്‍ ഉള്‍പ്പെട്ട വാക്കുകള്‍ അടുത്ത പ്രവചനങ്ങളില്‍ നിന്ന് പരമാവധി ഒഴിവാക്കാമല്ലോ.

ആദ്യത്തെ വാക്ക് നിര്‍ബന്ധമായും വ്യത്യസ്ത അക്ഷരങ്ങള്‍ അടങ്ങിയ വാക്ക് പരീക്ഷിക്കുന്നതാകും ഉചിതം. അഞ്ച് അക്ഷരങ്ങളുടെ നിറം അപ്പോള്‍ തന്നെ മനസിലാകും.

ഇതില്‍ പച്ച നിറം ഉണ്ടെങ്കില്‍ അതേ സ്ഥാനത്ത് അതേ അക്ഷരം ഉള്ളതും ഇരുണ്ട നിറം വരാത്തതുമായ അക്ഷരങ്ങള്‍ ഉള്ള വാക്ക് മനസ്സില്‍ വരുന്നുണ്ട് എങ്കില്‍ അത് പരീക്ഷിച്ചു നോക്കാം.

മഞ്ഞ നിറം ഉണ്ടെങ്കില്‍ ഇതേ അക്ഷരം മറ്റു സ്ഥാനങ്ങളില്‍ വരുന്ന വാക്കുകള്‍ പരീക്ഷിക്കാം. ഒരിക്കലും ഒരേ സ്ഥാനത്ത് മഞ്ഞക്ഷരങ്ങളുള്ള വാക്കുകള്‍ പിന്നെയും പരീക്ഷിക്കുന്നത് വൃഥാശ്രമമാണ്.

ഒരു സൂചനയും ലഭിക്കുന്നില്ല എങ്കില്‍ തീര്‍ത്തും വ്യത്യസ്ത അക്ഷരങ്ങള്‍ അടങ്ങിയ മറ്റൊരു വാക്ക് പരീക്ഷിക്കുക.

ചില സന്ദര്‍ഭങ്ങളില്‍ ഒരേ അക്ഷരം തന്നെ രണ്ടു സ്ഥലത്ത് വരുന്ന അവസരങ്ങള്‍ ഉണ്ടാകുമെന്നതും ഓര്‍മ്മയില്‍ വയ്ക്കുക. ഉദാഹരണം: പുത്തന്‍പണം. 'പ' രണ്ടു സ്ഥലത്ത് ആവര്‍ത്തിച്ചിരിക്കുന്നു. ഇങ്ങനെയുള്ള വാക്കുകള്‍ പരീക്ഷിക്കുമ്പോള്‍ ഏതെങ്കിലും ഒരു 'പ' ഇരുണ്ടതും രണ്ടാമത്തെ 'പ' പച്ചയോ മഞ്ഞയോ വന്നാല്‍ അതിന്റെ അര്‍ത്ഥം ഒളിഞ്ഞിരിക്കുന്ന വാക്കില്‍ ഒരേയൊരു 'പ' മാത്രമേ ഉള്ളൂ എന്നാണു അര്‍ത്ഥം. അതെ സമയം രണ്ടു 'പ' കളും പച്ച/മഞ്ഞ കാണിച്ചാല്‍ ഒളിഞ്ഞിരിക്കുന്ന വാക്കില്‍ രണ്ടു 'പ' ഉണ്ടെന്നു മനസിലാക്കണം.

'കാക്കക്കുയില്‍' പോലെ ഒരേ അക്ഷരം മൂന്നു തവണ ആവര്‍ത്തിക്കപ്പെടുന്ന വാക്കുകളും ഉണ്ട് .

ഗെയിം എങ്ങനെ കളിക്കണമെന്നുള്ള സമ്പൂര്‍ണ വിവരങ്ങള്‍ https://www.mathrubhumi.com/wordplay എന്ന പേജില്‍ വിശദമായി നല്‍കിയിട്ടുണ്ട്.

Content Highlights: how to win malayalam wordle game

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented