ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് ആഗോളതലത്തില്‍ ഉപയോക്താക്കളില്‍ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വാട്‌സാപ്പ് ഉപയോഗ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കാത്ത ഉപയോക്താക്കള്‍ സിഗ്നല്‍, ടെലഗ്രാം പോലുള്ള ബദല്‍ സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
സിഗ്നല്‍ ആപ്പിലേക്ക് മാറാന്‍ ശ്രമിക്കുമ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ ചുറ്റിമുള്ളവരില്‍ ഭൂരിഭാഗവും ഇനിയും ഇത്തരം ആപ്പുകളിലേക്ക് മാറിയിട്ടില്ലാത്തതിനാല്‍ അത് ഉപയോക്തക്കള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളെ പുതിയ പ്ലാറ്റ് ഫോമുകളിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിലാണ് പലരും.
A lot of people have been asking how to move their group chats from other apps to Signal, and Signal group links are a great way to get started. Drop a group link into your former chat app of choice like you're dropping the mic on the way out. pic.twitter.com/q49DeZufBG
— Signal (@signalapp) January 7, 2021
സിഗ്നല്‍ ആപ്പിലേക്ക് വാട്‌സാപ്പ് ഗ്രൂപ്പുകളെ എങ്ങനെ കൊണ്ടുവരാം ?
- ആദ്യം സിഗ്നല്‍ ആപ്പില്‍ ഒരു പുതിയ ഗ്രൂപ്പ് നിര്‍മിക്കുക
- ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് എടുക്കുക. അതിനായി ഗ്രൂപ്പ് സെറ്റിങ്‌സ് - ടോഗിള്‍ ബട്ടന്‍ ഓണ്‍ ചെയ്യുക - ഷെയര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക- ലിങ്ക് കോപ്പി ചെയ്യുക.
- ഈ ലിങ്ക് നിങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത് ആ ഗ്രൂപ്പിലെ അംഗങ്ങളെ സിഗ്നല്‍ ഗ്രൂപ്പിലേക്ക് ചേര്‍ക്കാവുന്നതാണ്.
- ഇങ്ങനെ ചെയ്യുമ്പോള്‍ അംഗങ്ങളെ ഓരോരുത്തരായി ചേര്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം.
Content Highlights: how to migrate whatsapp groups to signal