5ജി ഫോണുകള്‍ എങ്ങനെ നോക്കി വാങ്ങാം?


Photo: Motorola

5ജി ഫോണുകള്‍ ഇതിനകം വിപണിയില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ സ്റ്റോറുകളിലും, റീട്ടെയില്‍ സ്ഥാപനങ്ങളിലുമെല്ലാം ഇവ ലഭ്യമാണ്. ഇന്ത്യയില്‍ n28, n5, n8, n3, n1, n41,n78, n77എന്നീ എട്ട് ബാന്‍ഡുകളാണ് ടെലികോം കമ്പനികള്‍ പൊതുജന സേവനങ്ങള്‍ക്കായി ഉപയോഗിക്കുക. ഇവ പിന്തുണയ്ക്കുന്ന 5ജി ചിപ്പുകള്‍ ഉപയോഗിച്ചിട്ടുള്ള ഫോണുകള്‍ എല്ലാം ഇന്ത്യയില്‍ മികച്ച 5ജി അനുഭവം ലഭ്യമാക്കാന്‍ ഉപകരിക്കുന്നവയാണ്.

ഇതില്‍ n28, n5, n8 എന്നീ മൂന്ന് 5ജി ബാന്‍ഡുകള്‍ വലിയ വിസ്തൃതിയില്‍ കവറേജ് ലഭിക്കുന്നവയും വേഗം കുറവുമുള്ള ലോ സ്‌പെക്ട്രം ബാന്‍ഡുകളാണ്. പക്ഷെ 4ജി വേഗതയേക്കാള്‍ വളരെ കൂടുതലായിരിക്കും. n3, n1, n41, n78, n77 എന്നീ അഞ്ച് ബാന്‍ഡുകളാണ് വലിയ വേഗതയും ദൂരമുള്ള കവറേജും കാര്യം ഒരുപോലെ കൈകാര്യം ചെയ്യുന്നത്.ഇവയെ കൂടാതെ കമ്പനികള്‍ ലേലത്തിനെടുത്ത mmWave ബാന്‍ഡിന് വേഗം വളരെ കൂടുതലായിരിക്കും. എന്നാല്‍ ഈ നെറ്റ് വര്‍ക്കിന് നിശ്ചിത പരിധിക്കുള്ളിലേ കവറേജ് നല്‍കാന്‍ ശേഷിയുണ്ടാവൂ. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താനാകുന്ന ഫ്രീക്വന്‍സി ബാന്‍ഡ് ആയിരിക്കും ഇത്.

5ജി ബാൻഡ്ഫ്രീക്വൻസിസ്വന്തമാക്കിയവർ
n28700 MHzജിയോ
n5800 MHzജിയോ
n8900 MHzഎയർടെൽ
n31800 MHzജിയോ, എയർടെൽ, വി
n12100 MHzജിയോ, എയർടെൽ
n412500 MHzവി
n78700 MHzജിയോ
n773300 MHz - 3800 MHzജിയോ, വി, എയർടെൽ
n258(mmWave)3300 MHz - 4200 MHzജിയോ, വി, എയർടെൽ, അദാനി
5ജി കണക്റ്റിവിറ്റിയുടെ വേഗവും ഗുണമേന്മയും ഇതില്‍ ഏതെല്ലാം ബാന്‍ഡുകള്‍ ഫോണില്‍ ലഭ്യമാണ് എന്നതും ഏതെല്ലാം ബാന്‍ഡുകളിലാണ് നിങ്ങളുടെ ടെലികോം സേവനദാതാവ് 5ജി കണക്റ്റിവിറ്റി നല്‍കുന്നത് എന്നതും അനുസരിച്ചിരിക്കും.

വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണുകളുടെ കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഫോണിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ സെല്ലുലാര്‍ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണാം. ഇതില്‍ ഏതെല്ലാം 5ജി ബാന്‍ഡുകളാണ് ഫോണ്‍ പിന്തുണയ്ക്കുക എന്ന് പരിശോധിച്ചുറപ്പിക്കുക. ഇന്ത്യയില്‍ ലഭിക്കുന്ന പരമാവധി ബാന്‍ഡുകള്‍ ലഭ്യമായ ഫോണുകള്‍ നോക്കി വാങ്ങുക.

Content Highlights: how to buy good 5g phone

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented