Representative image
മുംബൈ: ഉത്പാദന അനുബന്ധ ഇളവ് (പി.എല്‍.ഐ.) പദ്ധതിവഴി രാജ്യത്തുനിന്നുള്ള മൊബൈല്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പ്. മാര്‍ച്ച് 31-ന് അവസാനിക്കുന്ന നടപ്പുസാമ്പത്തികവര്‍ഷം മൊബൈല്‍ഫോണ്‍ കയറ്റുമതി 43,500 കോടി രൂപ കടക്കുമെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന് (ഐ.സി.ഇ.എ.) അറിയിച്ചു.
ഒരുവര്‍ഷംകൊണ്ട് മൊബൈല്‍ഫോണ്‍ കയറ്റുമതിയില്‍ 75 ശതമാനം വളര്‍ച്ചയാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്നും സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളുടെ കൂട്ടായ്മയായ ഐ.സി.ഇ.എ. പറയുന്നു. മാര്‍ച്ച് പകുതിവരെ 42,000 കോടി രൂപയുടെ മൊബൈല്‍ഫോണ്‍ കയറ്റുമതി നടന്നിട്ടുണ്ട്. 2020-'21 സാമ്പത്തികവര്‍ഷം ആകെ 24,000 കോടി രൂപയുടെ കയറ്റുമതി നടന്ന സ്ഥാനത്താണിത്.
സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ 570 കോടി ഡോളറിന്റെ (43,500 കോടി രൂപ) കയറ്റുമതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഐ.സി.ഇ.എ. ചെയര്മാന് പങ്കജ് മൊഹീന്ദ്രു വ്യക്തമാക്കി. മൂന്നു കോവിഡ് തരംഗങ്ങളെ അതിജീവിച്ചാണ് ഈനേട്ടം സ്വന്തമാക്കുന്നത്. ഇതിനിടയില്‍ രാജ്യവ്യാപകമായുള്ള ലോക് ഡൗണും വിതരണശൃംഖലയിലെ തടസ്സങ്ങളും ചിപ്പുക്ഷാമവും എല്ലാം വലിയ വെല്ലുവിളിയുയര്‍ത്തിയിരുന്നു.
ആപ്പിള്‍, സാംസങ് എന്നിവയാണ് മൊബൈല്‍ഫോണ്‍ കയറ്റുമതിയില്‍ മുന്നിലുള്ളത്. സര്‍ക്കാരും കമ്പനികളും തമ്മിലുള്ള സഹകരണം കയറ്റുമതിവളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Content Highlights: smartphone export from India, Mobile Phone
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..