Photo:AFP
അതീവ ഗൗരവതരമായ ചര്‍ച്ചകള്‍ക്കുള്ള സോഷ്യല്‍ മീഡിയാ ഇടമായിരുന്നു ട്വിറ്റര്‍. ട്വിറ്ററിന്റെ വെരിഫിക്കേഷന്‍ ബ്ലൂടിക്ക് പ്രശസ്തിയുടേയും സ്വീകാര്യതയുടേയും അംഗീകാരത്തിന്റെയും ചിഹ്നമായിരുന്നു അത്. അനര്‍ഹര്‍ക്ക് ബ്ലൂ ടിക്ക് വരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് ആ ചിഹ്നത്തിന്റെ സ്ഥിതി ആകെ മാറി. ഇന്ന് കാശ് കൊടുത്താല്‍ ആര്‍ക്കും കിട്ടുന്ന ഒന്നാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക്. ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആയ ട്വിറ്റര്‍ ബ്ലൂ വില്‍ വരിക്കാരാണ് എന്ന അടയാളമായി അത് ചുരുങ്ങി.
ട്വിറ്റര്‍ ബ്ലൂ വരിക്കാരില്‍ പകുതിപേര്‍ക്കും ഇപ്പോള്‍ 1000 പേരില്‍ താഴെ മാത്രമേ ഫോളോവര്‍മാരുള്ളൂ എന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ട്വിറ്റര്‍ ബ്ലൂ വരിക്കാരായ 2270 അക്കൗണ്ടുകളില്‍ ഫോളോവര്‍മാര്‍ ആരും തന്നെയില്ലെന്ന് മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്വിറ്റര്‍ ബ്ലൂവിന് 4,44,435 വരിക്കാരുണ്ടെന്നാണ് ഗവേഷകനായ ട്രാവിസ് ബ്രൗണിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇതില്‍ 2,20,132 വരിക്കാര്‍ക്ക് 1000 ല്‍ താളെ ഫോളോവര്‍മാര്‍ മാത്രമാണുള്ളത്. 78,059 ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ 100 ല്‍ താഴെ ഫോളോവര്‍മാര്‍ ഉള്ളവരാണ്.
അതേസമയം, ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിച്ച അക്കൗണ്ടുകളില്‍ നിന്ന് ബ്ലൂ ടിക്ക് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ട്. അതുകൊണ്ടുതന്നെ, പണം നല്‍കാത്ത പല അക്കൗണ്ടുകളിലും ബ്ലൂ ടിക്ക് നിലനില്‍ക്കുന്നുണ്ട്.
ഫോര്‍ യു റെക്കമെന്റേഷില്‍ അക്കൗണ്ട് പ്രദര്‍ശിപ്പിക്കുന്നതുള്‍പ്പടെ ട്വിറ്ററില്‍ പ്രത്യേക പരിഗണന ലഭിക്കണമെങ്കില്‍ ട്വിറ്റര്‍ ബ്ലൂ വരിക്കാരാവണം.
മൂന്ന് സൗജന്യമായ ബ്ലൂ ടിക്ക് നല്‍കിയ അക്കൗണ്ടുകളില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ വെരിഫിക്കേഷന്‍ ബ്ലൂടിക്ക് നീക്കം ചെയ്യും.
Content Highlights: Half of Twitter Blue users have less than 1,000 followers
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..