Photo: Mbi
കൊമേഡിയനും ഇന്റര്‍നെറ്റിലെ ശ്രദ്ധേയ വ്യക്തിയുമായ തന്മയ്ഭട്ടിന്റെ യൂട്യൂബ് ചാനല്‍ ഹാക്കര്‍മാര്‍ കയ്യടക്കി. ട്വിറ്ററിലൂടെയാണ് തന്മയ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. ചാനലിന്റെ പേര് 'ടെസ്‌ല കോര്‍പ്പ്' എന്നാക്കി മാറ്റുകയും ചാനലിലെ വീഡിയോകള്‍ നീക്കം ചെയ്യുകയും ചെയ്തു. തന്മയ് ഭട്ടിന്റെ യൂട്യൂബ് ചാനലില്‍ നിന്നും ഒരു പ്രൈവറ്റ് ലൈവ് സ്ട്രീമിങും ഹാക്കര്‍മാര്‍ പങ്കുവെച്ചു.
തന്മയ് ഭട്ടിന്റെ അക്കൗണ്ടിനുണ്ടായിരുന്ന ടൂ ഫാക്ടര്‍ ഒതന്റിക്കേഷനും മറികടന്നാണ് അക്കൗണ്ട് കൈക്കലാക്കിയത്. ഗൂഗിളില്‍ നിന്നും യൂട്യൂബില്‍ നിന്നും അടിയന്തിര സഹായം തേടുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്കൗണ്ട് വീണ്ടെടുക്കാനായത്.
അതേസമയം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരായ ഐശ്വര്യ മോഹന്‍രാജ്, അബ്ദു റോസിക് എന്നിവരുടെയും യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹാക്കിങ് നടന്നു. ഈ അക്കൗണ്ടുകളുടേയും പേര് 'ടെസ്‌ല' എന്നാക്കുകയും ഡിസ്‌പ്ലേ ചിത്രങ്ങളു ടെസ് ലയുടേ ലോഗോയും കവര്‍ ഫോട്ടേകള്‍ ടെസ്‌ല കാറുകളുടേയും ചിത്രങ്ങളാക്കി മാറ്റി.
'Tesla Unveils the All-New Model S Plaid 2024 Today! Live Coverage with Elon Musk!' എന്ന തലക്കെട്ടില്‍ ഈ ചാനലുകളിലും ഹാക്കര്‍മാര്‍ വീഡിയോ ലൈവ് സ്ട്രീം ചെയ്തു.
തന്മയ് ഭട്ടിന്റെ ചാനലില്‍ മാത്രം 473 വീഡിയോകള്‍ മറ്റാര്‍ക്കും കാണാനാവാത്ത വിധം ഹാക്കര്‍മാര്‍ പ്രൈവറ്റ് ആക്കി മാറ്റി. ചില ചാനലുകളില്‍ വീഡിയോകള്‍ നീക്കം ചെയ്തു. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ മോജോ സ്‌റ്റോറി എന്ന യൂട്യബ് ചാനലിലെ എല്ലാ വീഡിയോകളും ഹാക്കര്‍മാര്‍ നീക്കം ചെയ്തു. ഇവയെല്ലാം പിന്നീട് തിരിച്ചെടുത്തു.
Content Highlights: hacking against indian youtube channels
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..