Screengrab: Zoom
വീഡിയോ കോളിനും മീറ്റിങുകള്‍ക്കുമായി സൂം ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍..? എങ്കില്‍ ഉടന്‍ തന്നെ ആപ്പ് അപ്ഡേറ്റ് ചെയ്യുക. കാരണം സൂം ആപ്പിലെ ഒരു പഴുത് മുതലെടുത്ത് ഹാക്കര്‍മാര്‍ ഫോണുകളിലും കംപ്യൂട്ടറുകളും ഐഒഎസ് ഉപകരണങ്ങളിലും മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ട്. ലക്ഷ്യമിടുന്ന ഫോണുകളിലേക്ക് അയക്കുന്ന ഒരു സന്ദേശത്തിലൂടെയാണ് മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ പ്രശ്നം സൂം കണ്ടെത്തി പരിഹരിച്ചിട്ടുണ്ട്.
ആന്‍ഡ്രോയിഡ്, ഐഒഎസ്, ലിനക്സ്, വിന്‍ഡോസ് എന്നിവയിലെ 5.10.0 പതിപ്പിന് മുമ്പുള്ള സൂം ക്ലൈന്റ് സെര്‍വര്‍ സ്വിച്ച് റിക്വസ്റ്റിനിടെ ഹോസ്റ്റ് നെയിം ശരിയായ രീതിയില്‍ സ്ഥിരീകരിക്കുന്നില്ല. ഈ പഴുത് മനസിലാക്കി ഒരാള്‍ സൂം സേവനം ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ ഉപയോഗിക്കുന്ന ആപ്പിനെ മറ്റൊരു സെര്‍വറുമായി ബന്ധിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നു.
ഗൂഗിളിന്റെ പ്രൊജക്ട് സീറോ ബഗ് ഹണ്ടറായ ഐവന്‍ ഫ്രട്രിക് ആണ് ഫെബ്രുവരിയില്‍ ഈ പ്രശ്നം കണ്ടെത്തി സൂമിനെ അറിയിച്ചത്.
സൂം ചാറ്റിലൂടെ എക്സ്എംപിപി പ്രോട്ടോക്കോള്‍ ഉപയോഗിച്ച് ഒരു സന്ദേശം അയക്കുക മാത്രമാണ് ഹാക്കര്‍ക്ക് വേണ്ടത്. സാധാരണക്കാരായ ഉപഭോക്താക്കളറിയാതെ അപകടകരമായ കോഡുകള്‍ ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനാകും വിധം രൂപകല്പന ചെയ്തവയാണ് ഈ സന്ദേശങ്ങള്‍.
എന്തായാലും ഈ പ്രശ്നം ഗൗരവത്തോടെ കണ്ട സൂം ഉപഭോക്താക്കളോട് ഏറ്റവും പുതിയ 5.10.0 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: hackers, zoom, malware, hacking, cyber attack
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..