ടാക്‌സികളെല്ലാം ഒരേ സ്ഥലത്തേക്ക് അയച്ച് ഹാക്കര്‍മാര്‍; റഷ്യന്‍ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്


Photo: IANS

മോസ്‌കോ: ഓണ്‍ലൈന്‍ ടാക്‌സി സേവനമായ യാന്റെക്‌സ് ടാക്‌സിയുടെ സോഫ്റ്റ് വെയര്‍ കയ്യടക്കിയ ഹാക്കര്‍മാര്‍ ഡസന്‍ കണക്കിന് കാറുകളെ ഒരേ സ്ഥലത്തേക്ക് തന്നെ അയച്ചു. ഇത് മൂന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിനിടയാക്കി.

യാന്റെക്‌സിന്റെ സുരക്ഷ ഭേദിച്ച ഹാക്കര്‍മാര്‍ വ്യാജ ബുക്കിങുകള്‍ നടത്തിയാണ് ഡ്രൈവര്‍ഡമാരെ ഒരേ സ്ഥലത്തേക്ക് അയച്ചത്. മോസ്‌കോയിലെ പ്രധാന ഇടങ്ങളിലൊന്നായ കുറ്റ്‌സോവ്‌സ്‌കി പ്രോസ്‌പെക്ടിലേക്കാണ് കാറുകള്‍ എത്തിച്ചേര്‍ന്നത് ഇവിടെയാണ് ഹോട്ടല്‍ യുക്രൈന്‍ സ്ഥിതി ചെയ്യുന്നത്.

യുക്രൈനിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെയാണ് ഹാക്കര്‍മാരുടെ ഈ നടപടി എന്നാണ് അനുമാനം.

അതേസമയം ഹാക്കിങിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അനോണിമസ് എന്ന ഹാക്കിങ് സംഘമാണ് ഈ ഇതിന് പിന്നില്‍ എന്നാണ് അനോണിമസ് ടിവി എന്ന ട്വിറ്റര്‍ പേജ് അവകാശപ്പെടുന്നത്.

ആഗോള തലത്തില്‍ ഗൂഗിളിനുള്ള സ്വീകാര്യത റഷ്യയില്‍ സ്വന്തമായുള്ള സ്ഥാപനമാണ് യാന്റെക്‌സ്. സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പടെ വിവിധ സേവനങ്ങള്‍ കമ്പനയ്ക്കുണ്ട്. രാജ്യത്ത് ഏറ്റവും സ്വീകാര്യതയുള്ള ടാക്‌സി സേവനം കൂടിയാണ് യാന്റെക്‌സ് ടാക്‌സി.

Content Highlights: Hackers send cabs to same location in Russia, creates huge traffic jam

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented