Photo: Gettyimages
ടെലഗ്രാം വഴി ഹാക്കര്‍മാര്‍ പുതിയ മാല്‍വെയര്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ആറ്റോമിക് മാക്ക് ഒഎസ് സ്റ്റീലര്‍ (AMOS) എന്ന മാല്‍വെയര്‍ ആണ് പ്രചരിപ്പിക്കുന്നത്. കംപ്യൂട്ടറിലെ ഓട്ടോഫില്‍ വിവരങ്ങളും, പാസ് വേഡുകളും വാലറ്റുകളും ഉള്‍പ്പടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുണ്ട് ഇതിന്.
മാക് ഓഎസിനെ ലക്ഷ്യമിടാന്‍ പ്രത്യേകം തയ്യാറാക്കിയ മാല്‍വെയര്‍ ആണ് ആറ്റോമിക് മാക്ക് ഓഎസ് സ്റ്റീലര്‍ എന്ന് സൈബര്‍ റിസര്‍ച്ച് ഇന്റലിജന്‍സ് ലാബ് പറയുന്നു. അടുത്തിടെയാണ് ഗവേഷകര്‍ ഈ മാല്‍വെയര്‍ പരസ്യം ചെയ്യുന്ന ഒരു ടെലഗ്രാം ചാനല്‍ കണ്ടെത്തിയത്.
അതേസമയം ഈ മാല്‍വെയറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇടക്കിടെ മാല്‍വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും പുതിയ കഴിവുകള്‍ ചേര്‍ക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഏപ്രില്‍ 25 നാണ് മാല്‍വെയര്‍ ഏറ്റവും ഒടുവില്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടത്.
ഇരയുടെ കംപ്യൂട്ടറില്‍ നിന്നും പാസ്‌വേഡുകള്‍, സിസ്റ്റം ഇന്‍ഫര്‍മേഷന്‍, ഫയലുകളും ഫോള്‍ഡറുകളും ഉള്‍പ്പടെ മോഷ്ടിക്കാന്‍ ഈ മാല്‍വെയറിന് സാധിക്കും. ഇത് കൂടാതെ ബ്രൗസറുകളിലെ ഓട്ടോ ഫില്‍ വിവരങ്ങള്‍, പാസ് വേഡുകള്‍, കുക്കീസ്, വാലറ്റുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയെല്ലാം ചോര്‍ത്താനും ഇതിന് സാധിക്കും. ഇലക്ട്രം, ബിനന്‍സ്, എക്‌സോഡസ്, അറ്റമോകി, കോയിനോമി തുടങ്ങിയ ക്രിപേ്‌റ്റോ വാലറ്റുകളെയും ഇതിന് ലക്ഷ്യമിടാനാവും. പ്രതിമാസം 1000 ഡോളറാണ് ഈ മാല്‍വെയറിന്റെ സേവനത്തിനുള്ള നിരക്ക്.
Content Highlights: Hackers selling new malware on Telegram that targets macOS users
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..