എഡ് ഷീറന്റെ പുറത്തിറങ്ങാത്ത പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റു; പ്രതിക്ക് 18 മാസം തടവ്


ഗായകൻ എഡ് ഷീറൻ | Photo Gettyimages

ഗായകനായ എഡ് ഷീറന്റെ പുറത്തിറങ്ങാത്ത പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റ ഹാക്കര്‍ക്ക് 18 മാസം തടവ് ശിക്ഷ. അഡ്രിയന്‍ വ്യാസോവ്‌സ്‌കിയാണ് ഷീറന്റെ പാട്ടുകളും റാപ്പര്‍ ലില്‍ ഉസി വേര്‍ട്ടിന്റെ 12 പാട്ടുകളും ക്രിപ്‌റ്റോകറന്‍സിയ്ക്ക് കച്ചവടം ചെയ്തത്.

ഗായകരുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് 23 കാരനായ പ്രതി പാട്ടുകള്‍ മോഷ്ടിച്ചത്. 19-ഓളം കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. 1.20 കോടിയിലേറെ രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. പ്രതിയുടെ ആപ്പിള്‍ മാക്ക് ലാപ്‌ടോപ്പില്‍ ഷീറന്റെയും വെര്‍ട്ടിന്റേയും പാട്ടുകള്‍ ഉള്‍പ്പടെ 565-ഓളം ഓഡിയോ ഫയലുകളും പോലീസ് കണ്ടെത്തി.

സ്‌പൈര്‍ഡാര്‍ക്ക് (Spirdark) എന്ന പേരില്‍ അറിയപ്പെടുന്നൊരാള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്നും ഉള്ളടക്കങ്ങള്‍ വില്‍ക്കുന്നുവെന്നും ആരോപിച്ച് നിരവധി സംഗീതജ്ഞരുടെ മാനേജ്‌മെന്റുകള്‍ ന്യൂയോര്‍ക്ക് ഡിസ്ട്രിക്റ്റ് അറ്റോര്‍ണിക്ക് മുമ്പാകെ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2019 ല്‍ യുഎസ് അധികൃതരാണ് സംഭവത്തില്‍ ആദ്യം അന്വേഷണം ആരംഭിച്ചത്.

സ്‌പൈര്‍ഡാര്‍ക്കിന്റെ ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ട് നിര്‍മിക്കുന്നതിനായി ഉപയോഗിച്ച ഇമെയില്‍ ഐഡിയും ഐപി അഡ്രസും കണ്ടെത്തിയ അന്വേഷണ സംഘം യുകെ സ്വദേശിയായ അഡ്രിയനിലെത്തുകയായിരുന്നു. തുടര്‍ന്നാണ് കേസ് സിറ്റി ഓഫ് ലണ്ടന്‍ പോലീസിന് കേസ് കൈമാറിയത്. 2019 സെപ്റ്റംബറില്‍ അഡ്രിയന്‍ പിടിയിലായി.

ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡ്രൈവില്‍ നിന്ന് 89 ഗായകരുടെ പുറത്തിറങ്ങിയിട്ടില്ലാത്ത 1263 പാട്ടുകള്‍ കണ്ടെടുത്തു. ബിറ്റ്‌കോയിന്‍ ഇടപാടാണ് ഇയാള്‍ നടത്തിയത്.


Content Highlights: Hacker who stole ed sheeran's unreleased music is jailed

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented