Photo: Haber
പുണെ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി ഗ്രീൻ കെമിസ്ട്രി ലാബോറട്ടറിക്ക് തുടക്കമിട്ട് പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്റ്റാർട്ട് അപ്പ് ഹേബർ. നാഷണൽ കെമിക്കൽ ലബോറട്ടറി ഡയറക്ടർ ഡോ. ആഷിഷ് ലെലെയാണ് ലബോറട്ടറി ഉദ്ഘാടനം ചെയ്തു, രാസ ഗവേഷണങ്ങൾ, ആപ്ലിക്കേഷൻ, അനലറ്റിക്കൽ സെൻസർ നിർമാണം എന്നിവയാണ് പുതിയ ലാബിലൂടെ ഹേബർ ലക്ഷ്യമിടുന്നത്.
ഫാക്ടറി മാനേജ് മെന്റ് രംഗത്ത് നേരത്തെ തന്നെ സ്വീകാര്യത നേടിയ എലിക്സ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സ്രഷ്ടാക്കളാണ് ഹേബർ. ഇതുവരെ തേഡ്പാർട്ടി ഗ്രീൻ കെമിസ്ട്രി ലാബുകളെ ആശ്രയിച്ചിരുന്ന ഹേബർ ഇപ്പോൾ സ്വന്തമായി ലാബ് തുടങ്ങിയിരിക്കുകയാണ്.

ഹേബറിന്റെ നിലവിലുള്ള എഐ സാങ്കേതിക വിദ്യകൾക്ക് ശക്തിപകരുന്നതിന് വേണ്ടിയാണ് പുതിയ ഗ്രീൻ കെമിസ്ട്രി ലാബ് ആരംഭിച്ചിട്ടുള്ളത്. കാർബൺ ബഹിർഗമനം കുറയ്ക്കും വിധത്തിൽ നിർമാണശാലകളിൽ ഉപയോഗിക്കാനാവുന്ന പരിസ്ഥിതി സൗഹാർദ്ദമായ രാസതന്ത്ര ഫോർമുലകൾ വികസിപ്പിക്കുകയാണ് ഈ ലാബ് ചെയ്യുക. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണയോടെയായിരിക്കും ഇവിടുത്തെ ഗവേഷണങ്ങൾ എന്ന് ഹേബറിന്റെ സഹ സ്ഥാപകരും മലയാളികളുമായ വിപിന്‍ രാഘവൻ (സിഇഒ), പി.എൻ അർജുനൻ എന്നിവർ പറഞ്ഞു.
2017 ൽ തുടക്കമിട്ട ഹേബറിന് ഐടിസി, താജ്, ടാറ്റ സ്റ്റീൽ, വെസ്റ്റ് കോസ്റ്റ് പേപ്പർ മിൽസ് ലിമിറ്റഡ്, ഇമാമി ഉൾപ്പടെയുള്ള വൻകിട നിർമാണ കമ്പനികൾ ഉപഭോക്താക്കളായുണ്ട്.
Content Highlights: Haber started green chemistry lab in pune, eLIXA, factory management
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..