വിചിത്രമായൊരു പ്രഖ്യാപനമാണ് ബിജെപി നേതൃത്വം നൽകുന്ന ഗുജറാത്ത് സർക്കാർ അടുത്തിടെ പുറത്തിറക്കിയത്. ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ഇനി മുതൽ ഗുജറാത്തിൽ 'കമലം' എന്നായിരിക്കുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രി വിജയ് റുപാനിയാണ് പ്രഖ്യാപനം നടത്തിയത്.
ഡ്രാഗൺ ഫ്രൂട്ട് കാഴ്ചയിൽ താമരയെ പോലെ ഉള്ളതിനാലാണ് 'കമലം' എന്ന് പേര് നൽകിയത് എന്നാണ് റുപാനി പറയുന്നത്. താമര ബി.ജെ.പിയുടെ ചിഹ്നവുമാണ്.
Gujarat CM renamed Dragon fruit as Kamalam cz it looks like lotus.
— Aarohi Tripathy 🇮🇳 (@aarohi_vns) January 20, 2021
Banana be like: pic.twitter.com/Rf9GdswLIj
ഡ്രാഗൺ ഫ്രൂട്ടിനെ കമലം എന്ന് വിളിക്കാൻ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ടെന്നും നിലവിൽ ഈ പഴത്തെ കമലം എന്ന് വിളിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡ്രാഗൺ എന്നത് ആ പഴത്തിന് ചേർന്ന പേരല്ലെന്നും ഈ നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്നും റുപാനി വ്യക്തമാക്കി.
Banana trending on Twitter
— Kriiitikaa // 💃 (@kitkat_stan) January 20, 2021
Banana be like😎😅 pic.twitter.com/JaJm6oBs0Z
എന്നാൽ, ഈ നീക്കം വലിയ പരിഹാസത്തിനിടയാക്കിയിരിക്കുകയാണ്. ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് ആ പഴത്തിന്റെ രൂപത്തിനോട് ചേർന്നതല്ല എന്ന് പറഞ്ഞ് കമലം എന്ന് പേര് മാറ്റിയപോലെ വാഴപ്പഴത്തിന്റെ രൂപം കണ്ട് പേര് മാറ്റല്ലേ എന്നാണ് ട്വിറ്ററിൽ ഒരു വിഭാഗം ഈ തീരുമാനത്തെ ട്രോൾ ചെയ്യുന്നത്.
Content Highlights:gujarat renamed dragon fruit to kamalam twitter wonders if they renamed banana