36 ഉപഗ്രഹങ്ങളുമായി ജി.എസ്.എൽ.വി. വാണിജ്യവിക്ഷേപണം അടുത്തമാസം


Photo: ISRO

ചെന്നൈ: ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ 'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒ.യുടെ ജി.എസ്.എല്‍.വി. എം.കെ.-3 റോക്കറ്റ് അടുത്ത മാസം ഭ്രമണപഥത്തിലെത്തിക്കും. ജി.എസ്.എല്‍.വി. റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ. നടത്തുന്ന ആദ്യത്തെ വാണിജ്യ വിക്ഷേപണമായിരിക്കും ഇത്.

ഭൂസ്ഥിര ഭ്രമണപഥത്തില്‍ 648 ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിക്കാണ് വണ്‍ വെബ് ഐ.എസ്.ആര്‍.ഒ.യുടെ സഹായം തേടിയിരിക്കുന്നത്. 36 ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കുന്നതോടെ പദ്ധതിയുടെ 70 ശതമാനം പൂര്‍ത്തിയാവുമെന്ന് വണ്‍ വെബ് അറിയിച്ചു. വിക്ഷേപിക്കാനുള്ള ഉപഗ്രഹങ്ങള്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍നിന്ന് പ്രത്യേക ചരക്കുവിമാനത്തില്‍ ചെന്നൈയിലെത്തിച്ചു. വിക്ഷേപണത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.

വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് പി.എസ്.എല്‍.വി. റോക്കറ്റുകളാണ് ഇതുവരെ ഐ.എസ്.ആര്‍.ഒ. ഉപയോഗിച്ചിരുന്നത്.

Content Highlights: gslv mk3 launch october

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented