തുർക്കിയുമായിട്ടുള്ള തർക്കം ; റഫാൽ വിമാനങ്ങൾ സ്വന്തമാക്കാൻ ഗ്രീസും


റാഫേൽ വിമാനം | Photo: twitter@IAF_MCC

തുർക്കിയുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ റഫാൽ വിമാനങ്ങളടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ സ്വന്തമാക്കാൻ ഗ്രീസ്. 18 റഫാൽ വിമാനങ്ങൾക്ക് പുറമെ നാവികസേനയ്ക്ക്ക്കായി നാല് ഹെലികോപ്റ്ററുകളും ഫ്രിഗേറ്റുകളും ഫ്രാൻ‌സിൽ നിന്ന് വാങ്ങുമെന്നും ഗ്രീക്ക് പ്രധാന മന്ത്രി കിറിയാക്കോസ് മിസോടാകിസ് പറഞ്ഞു. പഴക്കമേറിയ മിറാഷ് യുദ്ധ വിമാനങ്ങൾക്ക് പകരമായാണ് ഗ്രീസ് റഫാൽ വിമാനങ്ങൾ കൈവശമാക്കുന്നത്.

ഇതുകൂടാതെ പുതിയ ആന്റി ടാങ്ക് ആയുധങ്ങൾ, ടോർപ്പിഡോകൾ, ഗൈഡഡ് മിസൈലുകൾ എന്നിവയും വാങ്ങുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 ത്തിലധികം പേരെ സേനയിൽ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ ഊർജ സ്രോതസ്സുകൾക്ക് മേലുള്ള ആധിപത്യം സ്ഥാപിക്കാനാണ് തുർക്കിയും ഗ്രീസും ശ്രമിക്കുന്നത്.

എന്നാൽ ഗ്രീസും യൂറോപ്യൻ ദ്വീപ് രാജ്യമായ സൈപ്രസും അവകാശപ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖലയിൽ തുർക്കിയുടെ കപ്പലുകൾ നിരന്തരമായി വാതക പര്യവേക്ഷണത്തിനായി അതിക്രമിച്ചു കടക്കാറുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. അതേസമയം തങ്ങളുടെ സമുദ്രവിഭവങ്ങളുടെ അന്യായമായ പങ്ക് ഗ്രീസ് പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും തുർക്കി കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പിരിമുറക്കം വർധിക്കുന്നത്.

content highlights; Greece to boost arms with 18 new French Rafale jets, frigates amid growing Turkey tensions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented