ഇന്ത്യയില്‍ നൂറ് 5ജി ലാബുകള്‍ സ്ഥാപിക്കും; ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്


Screengrab Youtube/NarendraModi

ന്യൂഡൽഹി: രാജ്യത്തുടനീളം നൂറ് 5 ജി ലാബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നയിടമായും, നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാവും ഇവയില്‍ ചിലതെന്നും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനം മന്ത്രി പറഞ്ഞു.

എല്ലാ ടെലികോം സേവനദാതാക്കള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതമാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ചെറുകിട സംരംഭകരുടേയും സ്റ്റാര്‍ട്ട് അപ്പുകളുടെ ഊര്‍ജം കാണുമ്പോള്‍ സന്തോഷമുണ്ട്, അദ്ദേഹം പറഞ്ഞു.2022 ലെ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ കരട് ബില്ലുമായി ബന്ധപ്പെട്ട് പ്രതികരണങ്ങള്‍ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 5 ജിയുടെ ലോഞ്ച് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ നിര്‍ണ്ണായക നിമിഷമാകുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.

ശനിയാഴ്ചയാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.

Content Highlights: Govt will set up 100 5G labs in India: Telecom Minister Ashwini Vaishnaw

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented