മുംബൈ: സ്വകാര്യ മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം കേന്ദ്രസർക്കാർ പരിശോധിക്കുന്നു. വാട്‌സാപ്പിലെ വിവരങ്ങൾ മാതൃകമ്പനിയായ ഫെയ്സ്ബുക്കിനു കൈമാറുമെന്നും ഇതുൾപ്പെടുത്തിയ പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി എട്ടിനുശേഷം അക്കൗണ്ട് പ്രവർത്തന രഹിതമാകുമെന്നുമാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

വ്യവസായപ്രമുഖരടക്കം സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വാട്‌സാപ്പ് ഉപഭോക്താക്കൾ ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ സ്ഥിതി വിലയിരുത്തുന്നത്.

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന്റെ നീക്കം ഏതെല്ലാം രീതിയിൽ സമൂഹത്തെയും രാജ്യത്തെയും ബാധിക്കുമെന്ന് കേന്ദ്ര ഐ.ടി. മന്ത്രാലയം ചർച്ച ചെയ്യുന്നതായാണ് വിവരം.

Content Highlights: government will examine whatsapp new policy update