ഓൺലൈൻ ഗെയിം: കുട്ടികൾക്ക് നിയന്ത്രണം വരും


സ്വന്തം ലേഖിക

Representational image | Photo: Gettyimages

ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകളിൽ പ്രായം കണക്കാക്കുന്ന ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താൻ നിർദേശവുമായി ഐ.ടി. മന്ത്രാലയം. പ്രായപൂർത്തിയാകാത്തവരും വ്യാപകമായി ഇത്തരം ഗെയിമുകൾ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിതലസംഘത്തിന്‍റെ നിർദേശം.

അതത് ഐ.ഡി.കളിൽ രജിസ്റ്റർ ചെയ്ത മുഖം അടിസ്ഥാനമാക്കിയാണ് ബയോമെട്രിക്സ് പ്രവർത്തിക്കുക. അച്ഛനമ്മമാരുടെയും മറ്റു മുതിർന്നവരുടെയും മുഖം രജിസ്റ്റർ ചെയ്ത ഐ.ഡി.കൾ ഉപയോഗിച്ച് കുട്ടികൾ ഗെയിമുകൾ കളിക്കുന്നത് ഇതുവഴി നിയന്ത്രിക്കാനാകും. രാത്രിയിലും തെളിച്ചത്തോടെ മുഖം തിരിച്ചറിയാൻ സാധിക്കുന്ന ബയോമെട്രിക് സംവിധാനങ്ങളാണ് ഉപയോഗിക്കുക. നിലവിൽ ചൈനയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങൾ ഇതിനായി പരിഗണിക്കും. ഓൺലൈൻ ഗെയിമുകളിൽ ഒട്ടേറെപ്പേർക്ക് സാമ്പത്തിക നഷ്ടവുമുണ്ടാവുകയും ജീവനൊടുക്കുകയും ചെയ്ത സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്നാണ് മന്ത്രിതല സമിതിയുടെ നിർദേശം ആരാഞ്ഞത്.

ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പരാതികൾ, കളിക്കാരുടെ സംരക്ഷണം, ഡേറ്റാ സംരക്ഷണം, പരസ്യ നിയന്ത്രണങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച്, ഓൺലൈൻ ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക കേന്ദ്ര നിയന്ത്രണ ചട്ടക്കൂട് നിർമാണവും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഓൺലൈൻ ഇടങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തിന് മുൻഗണന നൽകാനാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: government to impose restrictions on minors in online games

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented