ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിളും ഫെയ്‌സ്ബുക്കും പ്രതിഫലം നല്‍കേണ്ടി വരും; നീക്കവുമായി സര്‍ക്കാർ


ഡിജിറ്റല്‍ പരസ്യ വരുമാനത്തിന്റെ സര്‍വ്വാധികാരം ഇപ്പോള്‍ വന്‍കിട ടെക്ക് കമ്പനികള്‍ക്കാണ്. അതിന്റെ നേട്ടം ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നില്ല

രാജീവ് ചന്ദ്രശേഖർ | ഫോട്ടോ: ജി. ബിനുലാൽ മാതൃഭൂമി

ന്യൂഡല്‍ഹി: വന്‍കിട ടെക്ക് കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍, ട്വിറ്റര്‍ പോലുള്ളവ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം പങ്കുവെക്കുന്ന രീതി രാജ്യത്ത് നടപ്പിലാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്താ ഉള്ളടക്കങ്ങളുടെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ക്ക് അതില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് നല്‍കണമെന്ന് ഉത്തരവിറക്കിയ ഓസ്‌ട്രേലിയയെയും ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും മാതൃകയാക്കിയാവും നടപടി.

അതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും നിലവിലുള്ള ഐടി നിയമങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായാവും ഇത് നടപ്പിലാക്കുകയെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു.

ഡിജിറ്റല്‍ പരസ്യ വരുമാനത്തിന്റെ സര്‍വ്വാധികാരം ഇപ്പോള്‍ വന്‍കിട ടെക്ക് കമ്പനികള്‍ക്കാണ്. അതിന്റെ നേട്ടം ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ നിയമങ്ങള്‍ ഒരുക്കുന്നതിനുള്ള സാഹചര്യം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മന്ത്രി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ പരസ്യ വരുമാനം മാധ്യമസ്ഥാപനങ്ങളുമായി പങ്കുവെക്കുന്നതിന് നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം സബന്ധിച്ച ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

ഇന്റര്‍നെറ്റില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ വീഡിയോകള്‍ എന്നിവയിലൂടെ ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ സിംഹ ഭാഗവും കയ്യാളുന്നത് കമ്പനികളാണ്. ഇതില്‍ എത്രഭാഗം മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് ഈ കമ്പനികള്‍ തന്നെയാണ് ഏകപക്ഷീയമായി തീരുമാനിക്കുന്നത്.

സമീപകാലത്തായി ഓണ്‍ലൈന്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ഏറിയതും പരമ്പരാഗത മാധ്യമങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളില്‍ നിന്നുള്ള പരസ്യ വരുമാനത്തിന്റെ മാന്യമായ പങ്ക് ആവശ്യപ്പെട്ടുകൊണ്ട് മാധ്യമ സ്ഥാപനങ്ങള്‍ രംഗത്തുവരുന്നതിനിടയാക്കി.

ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ വരുമാനം പങ്കുവെക്കല്‍ നിര്‍ബന്ധിതമാക്കി നിയമം പാസാക്കിയിട്ടുണ്ട്. അടുത്തിടെ കാനഡയും നിയമം പ്രാബല്യത്തില്‍ വരുത്തി.

ഈ വിഷയത്തില്‍ ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷനും (ഡിഎന്‍പിഎ) ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷനില്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ടെക്ക് കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


Content Highlights: Government plans new laws for Big Tech to pay news outlets for content

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented