ഗൂഗിൾ മിനിമം സ്റ്റോറേജ് 15 ജി.ബി.യിൽനിന്ന് 1000 ജി.ബി.യായി വർധിപ്പിക്കുന്നു


Photo: Google

മുംബൈ: ഗൂഗിളിന്റെ വ്യക്തിഗത വർക്ക്‌സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബി.യിൽനിന്ന് ഒരു ടെറാബൈറ്റ്(1000 ജി.ബി.) ആയി ഉയർത്തുമെന്ന് കമ്പനി ബ്ളോഗിലൂടെ അറിയിച്ചു. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക.

ജി-മെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സ്ഥലമില്ലാത്ത പ്രശ്നം ഇനിയുണ്ടാകില്ല. മാൽവേർ, സ്പാം, റാൻസംവേർ ആക്രമണങ്ങളിൽനിന്നുള്ള സുരക്ഷ, പലവ്യക്തികൾക്ക് ഒരേസമയം സന്ദേശം അയക്കാൻ കഴിയുന്ന മെയിൽമെർജ് സംവിധാനം എന്നിവ പുതുതായി ഉൾപ്പെടുത്തും.ഗൂഗിൾ വർക്ക്‌ സ്‌പേസ്

ജി-മെയിൽ, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്സ്, ഗൂഗിൾ കലണ്ടർ, മീറ്റ്, ചാറ്റ്സ്, ഓഫീസ് സ്യൂട്ട് എന്നിങ്ങനെ ഗൂഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിൾ വർക്ക്‌സ്പേസ്. ജി സ്യൂട്ട് എന്നറിയപ്പെട്ടിരുന്ന ഇതിന്റെ പേര് 2020-ലാണ് വ്യക്തിഗത വർക്ക്‌സ്പേസ് (വർക്ക്‌സ്പേസ് ഇൻ ഡിവിജ്വൽ) എന്നാക്കിയത്. ഇതിന്റെ അടിസ്ഥാനപതിപ്പ് സൗജന്യമാണ്.

Content Highlights: Google Workspace Individual storage raised from 15GB to 1TB

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented