അബോര്‍ഷന്‍ ക്ലിനിക്ക് സന്ദര്‍ശിക്കുന്നവരുടെ ലൊക്കേഷന്‍ ഹിസ്റ്ററി നീക്കം ചെയ്യാന്‍ ഗൂഗിള്‍


ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷലഭിക്കില്ലെന്ന് കഴിഞ്ഞമാസം യുഎസ് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗര്‍ഭചിദ്രങ്ങള്‍ക്ക് യുഎസ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്.

ഗൂഗിൾ ലോഗോ | Photo: Gettyimages

ര്‍ഭച്ഛിദ്രത്തിനായുള്ള ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്യും. ഈ വിവരങ്ങള്‍ നിയമവിരുദ്ധമായി ഗര്‍ഭം ഇല്ലാതാക്കുന്ന വ്യക്തികള്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കാന്‍ കാരണമാവുമെന്ന ആശങ്കയെ തുടര്‍ന്നാണിത്.

ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷലഭിക്കില്ലെന്ന് കഴിഞ്ഞമാസം യുഎസ് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗര്‍ഭചിദ്രങ്ങള്‍ക്ക് യുഎസ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി ജിയോ ലോക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആളുകളുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട പദ്ധതികള്‍ മനസിലാക്കുന്നതിനായി ഉപയോഗിച്ചേക്കാം എന്ന് കമ്പനി ആശങ്കപ്പെടുന്നു.

അനുചിതമായും അമിതമായും സര്‍ക്കാര്‍ ഉപഭോക്താക്കളുടെ ഡാറ്റ ആവശ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഗിള്‍ അക്കൗണ്ടിന്റെ ലോക്കേഷന്‍ ഹിസ്റ്ററി ഉപഭോക്താവ് ആക്റ്റിവേറ്റ് ചെയ്താല്‍ മാത്രമേ പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ. അല്ലാത്തപക്ഷം ഡിഫോള്‍ട്ട് ആയി അത് ഓഫ് ആയിരിക്കും.

പുതിയ നീക്കത്തിന്റെ ഭാഗമായി ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അബോര്‍ഷന്‍ ക്ലിനിക്കുകള്‍, അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് സ്ഥാപനങ്ങള്‍ പോലുള്ളവ സന്ദര്‍ശിക്കുന്ന വിവരങ്ങള്‍ ഗൂഗിള്‍ ലോക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യും.

അതേസമയം എങ്ങനെയാണ് ഉപഭോക്താക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്ന് മനസിലാക്കുകയെന്നും അവ ഗൂഗിളിന്റെ സെര്‍വറുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുമോ എന്നും കമ്പനി വ്യക്തമാക്കിയില്ല.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

Content Highlights: Google will delete location history of visits to abortion clinics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented