ജി-മെയിലിലൂടെയുള്ള തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ​ഗൂ​ഗിൾ


photo: afp

ജി-മെയിൽ മുഖേനയുള്ള തട്ടിപ്പ് വ്യാപകമാകുന്നതിന് പിന്നാലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ​ഗൂ​ഗിൾ. ജി-മെയിൽ വഴി തട്ടിപ്പ് നടക്കാനിടയുള്ള മാർ​ഗങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളുമാണ് ​ഗൂ​ഗിൾ വിശ​ദമാക്കുന്നത്.

​ഗിഫ്റ്റ് കാർഡുകൾ എന്ന പേരിൽ വരുന്ന മെയിലുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ​ഗൂ​ഗിൾ അറിയിക്കുന്നു. ചില സ്പാം മെയിലുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കുകയും പ്രതിഫലമായി സമ്മാനങ്ങൾ വാ​ഗ്ദാനം ചെയ്യുന്നതും പതിവാണ്. ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നാണ് മുന്നറിയിപ്പ്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വരുന്ന മെയിലുകളോടും പ്രത്യേക ശ്രദ്ധവേണം. പണം ഓർ​ഗണെെസേഷന് അയക്കുന്നതിന് പകരം നേരിട്ട് അയക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന മെയിലുകളാണ് കൂടുതലും കുഴപ്പത്തിലാക്കുന്നത്.

സബ്സ്ക്രിപ്ഷൻ പുതുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകളിലൂടെ തട്ടിപ്പ് നടത്തുന്നതും വ്യാപകമാണ്. വർഷാവസാനം ഇത്തരം തട്ടിപ്പുകൾ വൻതോതിൽ വർധിക്കാറുണ്ട്. ഈ മെയിലുകളോട് ജാ​ഗ്രത പുലർത്തണം.

ലഭിക്കുന്ന മെയിലുകൾ എപ്പോഴും ശ്രദ്ധയോടെ കെെകാര്യം ചെയ്യണമെന്നാണ് ​ഗൂ​ഗിൾ വ്യക്തമാക്കുന്നത്. മുൻനിര സ്ഥാപനങ്ങളൊന്നും ആദ്യം തന്നെ പണം ആവശ്യപ്പെറില്ലെന്നത് ഓർക്കണമെന്നും ​ഗൂ​ഗിൾ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Google warning users about Gmail scams

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented