ല്ലാ വീഡിയോ സ്ട്രീമിങ് സേവനങ്ങളേയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 'കാലിഡോസ്‌കോപ്പ്' എന്ന പേരില്‍ ഒരു സേവനം പുറത്തിറക്കാനുള്ള ശ്രമവുമായി ഗൂഗിള്‍. ഗൂഗിള്‍ ക്രോമിന്റെ കാനറി ബില്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ടെന്നാണ് ക്രോംസ്‌റ്റോറി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നിലവില്‍ ഈ പേജ് പിന്‍വലിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാലിഡോസ്‌കോപ്പില്‍ എല്ലാ സ്ട്രീമിങ് സേവനങ്ങളും ഒന്നിച്ച് കാണാന്‍ സാധിക്കും. സേവനങ്ങളുടെ ലോഗോകള്‍ ഈ വിന്‍ഡോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. ബ്രൗസര്‍ വഴി സ്ട്രീമിങ് സേവനങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് കാലിഡോ സ്‌കോപ്പ് പേജ് സന്ദര്‍ശിച്ചാല്‍ ഇഷ്ടപ്പെട്ട സേവനങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനാവും. 

നിലവില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് തുടങ്ങിയ സേവനങ്ങള്‍ മാത്രമാണ് കാലിഡോ സ്‌കോപ്പില്‍ ഉള്ളത് എന്നാണ് വിവരം. മറ്റ് സേവനങ്ങള്‍ താമസിയാതെ ഉള്‍പ്പെടുത്തിയേക്കാം. 

കാലിഡോസ്‌കോപ്പ് എന്ന് പൊതു ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഈ സേവനം പുറത്തിറക്കിയില്ലെന്നും വരാം. 

ഓരോ സ്ട്രീമിങ് സേവനങ്ങളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുത്ത് നിര്‍ദേശിക്കുന്ന  ഡിസ്‌കവര്‍ ഫീച്ചറും കാലിഡോസ്‌കോപ്പില്‍ ഉണ്ടാകാമെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിളിന്റെ യൂട്യൂബും, ഗൂഗിള്‍ പ്ലേ മൂവീസും ഇതുവഴി പ്രദര്‍ശിപ്പിച്ചേക്കാം.

Content Highlights: google tests Kaleidoscope to bring streaming services in one place