ഴിഞ്ഞ മേയിലാണ് ടെലിവിഷന് വേണ്ടിയുള്ള ആന്‍ഡ്രോയിഡ് 12 ഓഎസിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ജൂലായില്‍ മൂന്നാമത്തെ ബീറ്റാ അപ്‌ഡേറ്റും അവതരിപ്പിച്ചു. ഇപ്പോഴിതാ ടെലിവിഷന് വേണ്ടിയുള്ള ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അന്തിമ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സുരക്ഷ, സ്വകാര്യത, ഭംഗി, ഫ്രെയിംറേറ്റ് എന്നിവയില്‍ നിരവധി പരിഷ്‌കാരങ്ങളുമയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. 

ക്രോസ് വ്യൂവിങ്, കാസ്റ്റിങ് സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട് ഫീച്ചറുകള്‍ ഉപയോഗിക്കുന്നത് പുതിയ അപ്‌ഡേറ്റിലൂടെ കൂടുതല്‍ ലളിതമാവും. സ്വകാര്യത ലംഘനം, നിരീക്ഷണം, തട്ടിപ്പുകള്‍ എന്നിവയെ തടയാനുള്ള എളുപ്പവഴികളും ഇതില്‍ ഒരുക്കിയിരിക്കുന്നു. 

ടിവിയിലെ ക്യാമറയും മൈക്രോഫോണും പ്രവര്‍ത്തിക്കുന്നതിന് മനസിലാക്കുന്നതിനുള്ള ഇന്‍ഡികേറ്ററുകളും ആന്‍ഡ്രോയിഡ് 12 കൊണ്ടുവന്നിട്ടുണ്ട്. ആപ്പുകള്‍ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുമ്പോള്‍ ടിവി സ്‌ക്രീനില്‍ അത് സംബന്ധിച്ച അടയാളം കാണാം. പ്രൈവസി സെറ്റിങ്‌സില്‍ മൈക്രോഫോണും, ക്യാമറയും ഉപയോഗിച്ച ആപ്പുകളുടെ പട്ടികയും കാണാനാകും.  ക്യാമറയും മൈക്കും ഉപയോഗിക്കുന്നത് ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യവുമുണ്ട്. 

പുതിയ മാച്ച് കണ്ടന്റ് ഫ്രെയിം റേറ്റ് ഫീച്ചറിലൂടെ ടിവിയില്‍ കൂടുതല്‍ സുഗമമായ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. യൂസര്‍ ഇന്റര്‍ഫെയ്‌സിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിലൊന്നാണ് 4കെ റസലൂഷന്‍. ടിവി തുറക്കുമ്പോള്‍ കാണുന്ന സ്‌ക്രീന്‍ 4കെ റസലൂഷനില്‍ കാണാന്‍ സാധിക്കുന്ന സംവിധാനമാണിത്. അനുയോജ്യമായ ടിവികളിലാണ് ഇത് സാധിക്കുക. കൂടാതെ ദൃശ്യഭംഗി വർധിപ്പിക്കുന്നതിന് ബാക്ക് ഗ്രൗണ്ട് ബ്ലർ ഓപ്ഷനുകളും ലഭ്യമാണ്. 

Content Highlights: google started rolling out android 12 os for TVs