നാട്ടു നാട്ടു ഗാനരംഗത്തിൽ ജൂനിയർ എൻ.ടി.ആറും രാംചരൺ തേജയും | ഫോട്ടോ: www.facebook.com/RRRMovie
ഓസ്‌കര്‍ പുരസ്‌കാരം നേടിയതോടെ നാട്ടു നാട്ടു എന്ന പാട്ടിനെ കുറിച്ചറിയാന്‍ തിരക്ക് കൂട്ടി ലോക ജനത. ഗൂഗിള്‍ സെര്‍ച്ചില്‍ നാട്ടു നാട്ടു എന്ന് തിരയുന്നതില്‍ കഴിഞ്ഞ ദിവസം 1105 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ശരാശരി തിരച്ചിലിന്റെ പത്തിരട്ടിയാളുകളാണ് നാട്ടു നാട്ടു പാട്ടിനെ കുറിച്ചറിയാന്‍ താല്‍പര്യം കാണിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാട്ട് പുറത്തിറങ്ങിയതിന് ശേഷം ടിക് ടോക്കില്‍ ഇത് വലിയ വൈറലായി മാറിയിരുന്നു. 52.6 മില്യണ്‍ ആളുകളാണ് ഇത് ടിക് ടോക്കില്‍ ആസ്വദിച്ചത്. ജാപ്പനീസ് ഓണ്‍ലൈന്‍ കാസിനോ ഗൈഡ് ആയ 6Takarakuji ആണ് ഈ ഗൂഗിള്‍ ട്രെന്‍ഡ് ഡാറ്റ പുറത്തുവിട്ടത്.
രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ കീരവാണി സംഗീതം നല്‍കിയ ഗാനമാണ് നാട്ടു നാട്ടു. പ്രേം രക്ഷിത് ഒരുക്കിയ ചടുലമായ ചുവടുകളും നടന്മാരായ ജൂനിയര്‍ എന്‍ടിആറിന്റേയും പ്രകടനവും ഈ ഗാനത്തെ വ്യത്യസ്തമാക്കി.
ലേഡി ഗാഗ, റിഹാന്ന ഉള്‍പ്പടെയുള്ളവര്‍ പ്രശംസയുമായി എത്തിയതോടെ പാട്ടിന് ആഗോള ശ്രദ്ധ ലഭിക്കുകയും ചെയ്തു.
Content Highlights: Google searches for 'Naatu Naatu' skyrocketed 1,105% after Oscar
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..