സ്മാര്‍ട്‌ഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ചിന് പുതിയ ഡിസൈന്‍ അവതരിപ്പിച്ചു. സെര്‍ച്ച് അനുഭവം കൂടുതല്‍ ലളിതമാക്കും വിധമാണ് പുതിയ മാറ്റം. അതിനായി ആളുകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ സെര്‍ച്ച് റിസല്‍ട്ട് പരിശോധിക്കാനും അത് മനസിലാക്കാനും സാധിക്കും വിധം വലിയതും കടുപ്പത്തിലുള്ളതുമായ അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസൈന്‍. ഫോണ്‍ സ്‌ക്രീനിന്റെ പരമാവധി വീതി പ്രയോജനപ്പെടുത്തിയാവും സെര്‍ച്ച് റിസല്‍ട്ട് കാണിക്കുക. 

ചുറ്റുമുള്ള ഡിസൈനുകളേക്കാള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ലഭിക്കുന്ന വിവരങ്ങളില്‍ ആളുകളുടെ ശ്രദ്ധ പതിയും വിധത്തില്‍ ഗൂഗിള്‍ സെര്‍ച്ചിനെ മാറ്റാനാണ് ആഗ്രഹമെന്ന് ഗൂഗിള്‍ ഡിസൈനര്‍ ഐലീന്‍ ചെങ് പറഞ്ഞു. 

വൃത്തിയുള്ള പശ്ചാത്തലം, മനപ്പൂര്‍വമുള്ള നിറങ്ങളുടെ ഉപയോഗം, കണ്ണുകളുടെ സുഖത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈന്‍ എന്നിവയാണ് പുതിയ സെര്‍ച്ച് ഡിസൈന്റെ മുഖ്യസവിശേഷതകള്‍. ആന്‍ഡ്രോയിഡിലും ജി മെയിലിലും മറ്റ് ഗൂഗിള്‍ ഉല്‍പ്പന്നങ്ങളിലും ഇതിനോടകം ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഫോണ്ടുകളും പുതിയ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Content Highlights: google search mobile new design