നിങ്ങള്‍ക്ക് സമീപത്തുള്ള കോവിഡ്-19 പരിശോധന കേന്ദ്രങ്ങള്‍ എവിടയൊക്കെയാണെന്നറിയാന്‍ ഇനി ഗൂഗിള്‍ നിങ്ങളെ സഹായിക്കും. ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ നിന്നും കോവിഡ്-19 ടെസ്റ്റിങ് സെന്ററുകള്‍ തിരഞ്ഞാല്‍ സമീപത്തുള്ള പരിശോധന കേന്ദ്രങ്ങള്‍ ഏതെല്ലാം ആണെന്ന് അറിയാം.
നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ബെംഗാളി, തെലുങ്ക്, തമിഴ്, മലയാളം, കന്നട, മറാത്തി, ഗുജറാത്തി തുടങ്ങി ഒമ്പത് ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മൈ ഗവ് (My Gov) എന്നിവയുമായി സഹകരിച്ചാണ് കോവിഡ് -19 പരിശോധനാ കേന്ദ്രങ്ങള്‍ സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ നല്‍കുന്നത്.
300 ഓളം നഗരങ്ങളിലെ 700 പരിശോധനാ കേന്ദ്രങ്ങള്‍ ഗൂഗിളില്‍ കാണാം. രാജ്യത്തെമ്പാടുമുള്ള കൂടുതല്‍ ലാബുകളെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതരുമായി സഹകരിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.
കോവിഡ് ടെസ്റ്റിന് വേണ്ട യോഗ്യത തിരിച്ചറിയാനുള്ള ഒരു ഫീച്ചര്‍ ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. ഇതുവഴി ടെസ്റ്റ് ലാബ് സന്ദര്‍ശിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്നും അറിയാം.
ഗൂഗിള്‍ സെര്‍ച്ചിലോ മാപ്പിലോ അസിസ്റ്റന്റ് സേവനത്തിലോ 'കോവിഡ് ടെസ്റ്റിങ് സെന്ററുകള്‍' എന്ന് തിരഞ്ഞാല്‍ മതി.
ഇത് കൂടാതെ കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്.
Content Highlights: google search map assistant will provide details of covid 19 test center
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..